ഷിഗെല്ല: കോഴിക്കോട് രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ലയുടെ രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് കോട്ടാംപറമ്പില്‍ വീണ്ടും ഷിഗല്ല വ്യാപനത്തിന് സാധ്യതയുണ്ടെന്ന് പറയുന്നത്. ഷിഗെല്ല ബാധിച്ച് 11 വയസുകാരന്‍ മരിച്ച മായനാട് കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് രോഗം പടര്‍ന്നതെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായി. ഇതില്‍ അഞ്ച് കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പ്രദേശം ഷിഗല്ലയുടെ ഭീഷണിയില്‍ നിന്നും പ്രദേശം മുക്തമായിട്ടില്ലെന്നും രോഗം പടരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത വേണമെന്നുമാണ് വിദഗ്ധ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഈ പഠന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറി. കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

Recommended Video

മേഖലയില്‍ നിരന്തരം ശുചീകരണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പ്രദേശത്ത് രണ്ട് കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൂഴിക്കല്‍, ചെലവൂര്‍, വെള്ളിപറമ്പ്, ഒളവണ്ണ, ഫറോക്ക്, കടലുണ്ടി, മുണ്ടിക്കല്‍താഴം, പന്തീരാങ്കാവ് എന്നിവിടങ്ങളിലും നിരീക്ഷണം വേണമെന്നാണ് നിര്‍ദേശം. ഇവിടെ നിന്നുള്ളവരായിരുന്നു മരണ വീട്ടുകളില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്‍റെ അതീവ ശ്രദ്ധ വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.












Click it and Unblock the Notifications