കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പ വൈറസ്; പിതാവിനേയും സഹേദരന്‍മാരെയും നഷ്ടപ്പെട്ട മുത്തലിബിന് സര്‍ക്കാര്‍ ജോലി നല്‍കണം: മുസ്ലിം ലീഗ്

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : നിപ്പ വൈറസ് പനി ബാധിച്ച് മരണപ്പെട്ട പന്തിരിക്കര വളച്ചു കെട്ടി മൂസയുടെ മകനും സാബിത്തിന്റെയും സ്വാലിഹിന്റെയുയും സഹോദരനുമായ സാബിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മന്ത്രി ടി.പി. രാമകൃഷ്ണന് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി.

nipah

നിപ്പ പനി മൂലം ആദ്യം മരണപ്പെട്ട സാബിത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാര തുക ലഭ്യാമാക്കുന്നതിന് ഇപ്പോള്‍ നിലനില്‍ക്കുന്ന സാങ്കേതിക തടസ്സം നീക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മരണപ്പെട്ട സ്വാലിഹിന്റെ എഞ്ചിനീയറിംഗ് പഠനത്തിന് വേണ്ടി പന്തിരിക്കര കേരള ഗ്രാമീണ ബാങ്കില്‍ നിന്നുമെടുത്ത അഞ്ച് ലക്ഷം രൂപയുടെ വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


കൂടാതെ നിപ്പ ബാധിച്ച് മരണപ്പെട്ട വളച്ചുകെട്ടി മറിയത്തിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ച ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. നിപ്പ പനി ബാധിച്ചവരെ ചികിത്സിച്ചപ്പോള്‍ രോഗം പകര്‍ന്ന് മരണപ്പെട്ട നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ജോലി താമസം നേരിടാതെ നല്‍കണമെന്നും ലീഗ് കമ്മിറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു.


മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്, മണ്ഡലം പ്രസിഡന്റ് എസ്.കെ. അസൈനാര്‍, ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദാലി, ട്രഷറര്‍ ആവള ഹമീദ്, ഭാരവാഹികളായ എം.കെ. അബ്ദുറഹ്മാന്‍, ടി.പി. മുഹമ്മദ് തുടങ്ങിയവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

Kozhikode
English summary
should provide government job for muthaleeb-muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X