Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ബന്ധിത വിരമിക്കല്‍: ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്.

കോഴിക്കോട്: നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുന്നതിന് മുന്നോടിയായി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്. സിറ്റി പൊലീസ് കമ്മിഷണര്‍ ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പൊലീസ് വകുപ്പിന്റെ ഈ നടപടി.

നോട്ടീസിന് പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുമെന്നും നോട്ടീസില്‍ പറയുന്നു. കോഴിക്കോട് സിറ്റി കണ്ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന സമയത്ത് യുവതിക്ക് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നാണ് വിശദീകരണം.

UMESH

ഉമേഷ് വള്ളിക്കുന്ന് രണ്ടുവട്ടം സസ്‌പെന്‍ഷനും മറ്റ് അച്ചടക്ക നടപടികള്‍ക്കും വിധേയനായിട്ടുണ്ട്. കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായാണ് നിലവില്‍ ഉമേഷ് ജോലി ചെയ്യുന്നത്.

2020 സെപ്തംബറിലാണ് ഉമേഷിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് സസ്‌പെന്‍ഡ് ചെയ്തത്. വനിതാ സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തു നല്‍കി എന്നതടക്കമുള്ള സദാചാര പ്രശ്‌നങ്ങള്‍ ആരോപിച്ചായിരുന്നു പൊലീസ് കമ്മിഷണറുടെ നടപടി. ആറ് മാസങ്ങള്‍ക്ക് ശേഷം അന്വേഷണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഉമേഷ് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് 2021 മാര്‍ച്ചില്‍ ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ ഉമേഷിനെ നിയമിച്ച് കൊണ്ട് കമ്മീഷണര്‍ ഉത്തരവിട്ടു.

2019ലും പൊലീസ് ഉദ്യോഗസ്ഥനെതിരെ പൊലീസ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം എന്ന സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു എന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് തുടര്‍ച്ചയായി തനിക്കെതിരെ നടക്കുന്ന നടപടികളില്‍ പ്രതികരണവുമായി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി.

തനിക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അച്ചടക്ക നടപടികള്‍ കമ്മിഷണര്‍ക്ക് വ്യക്തിവിദ്വേഷണം ഉള്ളത് കൊണ്ടാണെന്നായിരുന്നു ഉമേഷിന്റെ ആരോപണം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് ഇത്തരത്തിലൊരു പ്രതികരണം നടത്തിയതിനും ഉമേഷിനെതിരെ അന്വേഷണം വന്നു. ഉമേഷിനെതിരെ വകുപ്പുതല അന്വേഷണത്തിനാണ് കമ്മിഷണര്‍ ഉത്തരവിട്ടത്. സദാചാര പ്രശ്‌നങ്ങള്‍ ആരോപിച്ചുള്ള സസ്‌പെന്‍ഷനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര്‍ ഉമേഷിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. യുവതിയുടെ ഫ്‌ളാറ്റില്‍ ഉമേഷ് നിത്യ സന്ദര്‍ശനം നടത്തുന്നു എന്നതടക്കമുളള സസ്‌പെന്‍ഷന്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി യുവതി ഉത്തരമേഖല ഐജിക്ക് പരാതി നല്‍കി. എന്നാല്‍ ഈ പരാതിയില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+