കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എണ്ണപ്പലഹാര കടകളില്‍ റെയ്ഡ്, നാലു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; ചായക്ക് കടികിട്ടാതെ നാട്ടുകാര്‍

Google Oneindia Malayalam News

കോഴിക്കോട്: നഗരത്തില്‍ പുലര്‍ച്ചെ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പുലര്‍ച്ചെ രണ്ടു മണി മുതല്‍ നടത്തിയ പരിശോധനയില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ എണ്ണപ്പലഹാരങ്ങള്‍ പാകം ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നാലു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി.
പോലീസ് ചമഞ്ഞ് ബൈക്ക്‌യാത്രികന്റെ 7.76ലക്ഷം രൂപ തട്ടിയവർ അറസ്റ്റിൽ
പാളയം, യു കെ എസ് റോഡ്, അഴകൊടി ദേവീക്ഷേത്ര പരിസരം എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറു സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. ജയകുമാര്‍, ചിന്നതമ്പി, ഷാജി, മുത്തുകുമാര്‍ എന്നിവരുടെ കടകളാണ് അടച്ചുപൂട്ടിയത്. അടച്ചുപൂട്ടിയ നാലു സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കാതേയും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയുമാണ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നതെന്നും ഈ സ്ഥാപനങ്ങളിലെ മാലിന്യം കെട്ടിക്കിടക്കുന്നതായും കുടിവെള്ളം ലാബ് പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

snacks

കൂടാതെ, പലഹാരങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്ന ഓയില്‍ പല തവണ ഉപയോഗിച്ചിട്ടുള്ളതും ഇത് ആമാശയ കാന്‍സറിന് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി മോഹനന്‍, പി ശിവന്‍, സി കെ രജിത്ത് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷമീര്‍ കെ, ബിജു ജയറാം, സുജിത്ത് റായ്, ഷൈലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

റെയ്ഡ് വ്യാപകമായതോടെ പലഹാര നിര്‍മാണ കേന്ദ്രങ്ങള്‍ പലതും അടഞ്ഞുകിടക്കുകയാണ്. ഇതുകാരണം പുറമെനിന്നു പലഹാരങ്ങള്‍ എത്തേണ്ട പല കടകളിലും ചായക്ക് കടിയില്ലാത്ത സ്ഥിതിയായിട്ടുണ്ട്.

Kozhikode
English summary
Shutdown shops of snacks after raide lead to lack of availability ofsnacks for pleple in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X