ബലാത്സംഗക്കേസിലെ പ്രതിയായ എസ്ഐ വീണ്ടും ഡ്യൂട്ടിക്കെത്തി: പിന്നാലെ അവധിയില്‍ പോവാന്‍ നിർദേശം
കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ എസ് ഐ സുനുവിന് അവധിയില്‍ പോവാന്‍ നിർദേശം. സുനു ഇന്ന് രാവിലെ ബേപ്പൂർ കോസ്റ്റല്‍ സ്റ്റേഷനില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശമെത്തിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്.
കേസില്‍ ആരോപണ വിധേയനായ സുനുവിനെ ഒരാഴ്ച മുമ്പ് തൃക്കാക്കര പൊലീസ് കോഴിക്കോട് എത്തി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സുനുവിനെതിരെ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെ സുനുവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് വിട്ടയക്കുകയായിരുന്നു.

സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് സുനുവിന്റെ വാദം. തനിക്കെതിരായ പരാതി വ്യാജമാണ്. പരാതിക്കാരെ അറിയില്ല, ഇതുവരെ കണ്ടിട്ടുമില്ല. താൻ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ജോലിയിൽ പ്രവേശിച്ചതെന്നുമായിരുന്നു ഇന്ന് രാവിലെ സുനു ഏഷ്യാനെറ്റിനോട് വ്യക്തമാക്കിയത്. സത്യം ഒന്നേയുള്ളു, സത്യമേവ ജയതേ എന്നും സുനു കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനോട് അവധിയില്‍ പോവാനുള്ള നിർദേശമെത്തിയത്. ഇന്ന് രാവിലെയാണ് സുനു ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരികെ ചാർജ് എടുത്തത്. 9 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനായ സുനു ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ്.

ക്രിമിനൽ കേസിൽ പ്രതിയായാലും ശിക്ഷിച്ചാൽ മാത്രമേ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയുള്ളൂ എന്ന സാഹചര്യത്തിലാണ് ഇദ്ദേഹം ഇപ്പോഴും സർവ്വീസില്‍ തുടരുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നേരത്തെ അവസാനിപ്പിച്ച നടപടികള്‍ അടക്കം പുനഃപരിശോധിക്കാനാണ് വകുപ്പിന്റെ നീക്കം.

പുനഃപരിശോധയിൽ സുനുവിന്റെ പ്രവർത്തനം തൃപ്തിമല്ലെങ്കിൽ തരംതാഴ്ത്താനും പിരിച്ചുവിടാനുമുള്ള അധികാരം സർക്കാരിനുണ്ട്. പി.ആര്.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡി ജി പി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിതായും വാർത്തകളുണ്ടായിരുന്നു. പലതവണ കേസുകളില്‍ പ്രതിയായയതും ഒരു തവണ ജയില്‍ ശിക്ഷ അനുഭവിച്ചതും അയോഗ്യതയായി കണക്കാക്കി നടപടി വേണമെന്നായിരുന്നു ഡി ജി പിയുടെ റിപ്പോര്‍ട്ട്.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയില്‍ പലതവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സുനുവടക്കം പത്ത് പ്രതികള്‍ കേസില്‍ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച് പേരേ മാത്രമേ പരാതിക്കാരിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുള്ളുവെന്നും പൊലീസ് പറയുന്നു.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications