Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദീഖ് കൊലപാതകം: മരണകാരണം നെഞ്ചിലേറ്റ ആഘാതം; ശരീരഭാഗം മുറിച്ചത് ഇലക്ട്രിക് കട്ടറുകൊണ്ട്..!!

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ദീഖിന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നെഞ്ചിലേറ്റ പരിക്കാണ് സിദ്ദീഖിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ന് രാത്രിയോടെ ആണ് തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിന്റെ (58) പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം സിദ്ദീഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് സിദ്ദീഖിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. മലപ്പുറം തിരൂരില്‍ നിന്നു കാണാതായ സിദ്ദീഖിന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ ഇന്ന് രാവിലെയാണ് അട്ടപ്പാടി ചുരത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. മൃതദേഹം മൂന്ന് കഷണങ്ങളാക്കി ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ ആയിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

tirur siddhique

സംഭവത്തില്‍ സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി (22), ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന (18), ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്ക് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു സിദ്ദീഖ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സിദ്ദീഖിന്റെ വാരിയെല്ല് പൊട്ടിയ നിലയില്‍ ആണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

തലയ്ക്ക് അടിയേറ്റതിന്റെ പാടുകളുണ്ട്. മല്‍പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ശരീരത്തിലുണ്ട്. സിദ്ദീഖ് മരിച്ചതിന് ശേഷമാണ് ശരീരം ഇലക്ട്രിക് കട്ടര്‍ കൊണ്ട് മുറിച്ചത് എന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാലുകളും ഉടലും വെവ്വേറെയായിട്ടാണ് മുറിച്ചത്. ഇക്കഴിഞ്ഞ 18 ന് ആണ് സിദ്ദീഖിനെ കാണാതാകുന്നത്. 22-ാം തിയതി മകന്‍ പിതാവിനെ കാണാനില്ല എന്ന് കാണിച്ച് പരാതി നല്‍കി.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സിദ്ദീഖിന്റെ മൃതദേഹം കണ്ടെടുത്തത്. കോഴിക്കാട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വെച്ചാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. സിദ്ദീഖിന്റെ ഒളവണ്ണയിലെ ചിക്ക് ബേക്ക് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഇയാളെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പറഞ്ഞുവിടുകയായിരുന്നു എന്നാണ് വിവരം.

സിദ്ദീഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. ഇതെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. അതേസമയം സിദ്ദീഖിന്റെ അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ തുന്നിച്ചേര്‍ത്താണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. രാസപരിശോധന ഫലമടക്കമുള്ള വിശദ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+