Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെ.റെയിലിൽ ഭൂമി വിട്ട് കൊടുക്കാൻ ജനങ്ങൾക്ക് പ്രശ്നമില്ല, അനുകൂലിക്കുന്നു' - പി മോഹനൻ

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പദ്ധതിയെ ജനം അനുകൂലിക്കുന്നു എന്നും വികസനം തടയുന്നവർക്ക് പിന്തിരിഞ്ഞ് ഓടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർലൈൻ പദ്ധതിയോട് ജനങ്ങൾക്ക് അനുകൂല നിലപാടാണ്. ഈ പദ്ധതിയെ കുറിച്ച് സംസാരിക്കുമ്പോൾ ജനം അനുകൂലിക്കുന്നുവെന്ന് ബോധ്യമാകുന്നു. സിൽവർ ലൈൻ പദ്ധതിയിൽ വീടുകൾതോറും കയറി സി പി എം പ്രവർത്തകർ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

cpm

കോഴിക്കോട് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വീടുകൾതോറും കയറി ഇദ്ദേഹം ബോധവൽക്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പി മോഹനന്റെ പ്രതികരണം. പദ്ധതിയിൽ പുറമേനിന്ന് ആളുകളെത്തി തെറ്റിദ്ധരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ കേരളത്തിൽ എത്താൻ വൈകി പോകുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. റെയിൽവേയുടെ തൊട്ടടുത്ത് താമസിക്കുന്ന ആളുകളാണ് ഇപ്പോൾ കേരളത്തിൽ ഉളളത്. ഇത്തരത്തിലുള്ള ആളുകൾക്കാണ് മെച്ചപ്പെട്ട സൗകര്യത്തിൽ ജീവിക്കാൻ ഉതകുന്ന നഷ്ടപരിഹാരം ലഭിക്കാൻ പോകുന്നത്. സിൽവർ ലൈൻ അതിവേഗം നടപ്പിലാക്കുന്നതിന് അനുകൂലമായാണ് എല്ലാവരും പ്രതികരിക്കുന്നത്. പദ്ധതിക്കായി ഭൂമി വിട്ട് കൊടുക്കേണ്ടി വരുന്നത് ജനങ്ങൾക്ക് പ്രശ്നമില്ല. എന്നാൽ, പുറത്ത് നിന്നുള്ള മറ്റു ചിലർക്കാണ് ഇതിൽ പ്രശ്നമെന്നും പി മോഹനൻ വ്യക്തമാക്കി.

റെയിൽവേ പാളത്തിന് അടുത്ത് താമസിക്കുന്നവർ ഇപ്പോൾ അനുഭവിക്കുന്നത് നരക തുല്യമായ ജീവിതം ആണ്. ഇത്തരത്തിലുള്ള ആളുകളാണ് രക്ഷപ്പെടാൻ പോകുന്നത്. ഈ വിഷയത്തിൽ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. രാഷ്ട്രീയമായി നഷ്ടമുണ്ടാകും എന്നത് കൊണ്ടാണ് ബി.ജെ.പിക്കും ജമാഅത്ത ഇസ്ലാമിക്കുമെല്ലാം ഒപ്പം കൂടി കോണ്‍ഗ്രസും പ്രതിഷേധത്തിന് എത്തുന്നത്. ഇതിന് അവർ ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം കേരളത്തിന്റെ വിവിധയിടങ്ങളിൽ നടക്കുകയാണ്. സര്‍വേയ്‌ക്കെതിരെ കൊല്ലത്ത് തഴുത്തലയില്‍ ഇന്ന് പ്രതിഷേധം നടന്നിരുന്നു. പദ്ധതിയുടെ ഭാഗമായി കല്ലിടുമെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നാട്ടുകാർ പ്രതികരിച്ച് രംഗത്ത് എത്തുകയായിരുന്നു.

ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തിൽ നാട്ടുകാർക്ക് ഒപ്പം ഉണ്ടായിരുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നു വച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു സമര സ്ഥലത്ത് പ്രതിഷേധം നടത്തിയത്. കല്ലിടൽ നടപടികൾക്ക് എതിരെ അജയ് കുമാര്‍ എന്ന പ്രദേശ വാസിയാണ് ഗ്യാസ് സിലിണ്ടറുമായി പ്രതിഷേധിച്ചത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് സിലിണ്ടര്‍ പൂട്ടി പിന്തിരിപ്പിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+