'ആല്മരത്തണലില്' സുധീഷിനും സിന്ധുവിനും പ്രണയസാഫല്യം; ഇനി പുതുജീവിതം
കോഴിക്കോട്: ഞായറാഴ്ച രാവിലെയുള്ള ശുഭ മുഹുര്ത്തത്തില് സുധീഷ്, സിന്ധുവിന്റെ കഴുത്തില്‍ താലികെട്ടിയതോടെ വര്‍ഷങ്ങള്‍ നീണ്ട് നിന്ന പ്രണയം പൂവണിയുകായിരുന്നു. ഒരു പ്രണയ വിവാഹം എന്നതിനപ്പറും പൊരുതിപ്പിടിച്ച ഒരു മനോഹര ജീവിതത്തിന്റെ കഥ കൂടി പറയാനുണ്ട് ഇരുവര്‍ക്കും. മാനസികാരോഗ്യ പരിമിതികളുടെ ലോകത്തുനിന്ന് ജീവിതം തിരികെ പിടിച്ച വരാണ് സുധീഷും സിന്ധുവും.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ഇരുവരും രോഗമുക്തി നേടിയതിന് ശേഷമായിരുന്നു ബന്യന് എന്ന സംഘടന നടത്തുന്ന പരിശീലന പരിപാടിക്ക് എത്തുന്നത്. ഇവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്കു ചികിത്സയും പുനരധിവാസവും നല്കുന്ന സന്നദ്ധ സംഘടനയാണ് ബന്യന്.
തങ്ങളുടെ പ്രണയം സംഘടനാ ഭാരവാഹികളെ അറിയിച്ചപ്പോള്‍ പൂര്‍ണ്ണമനസ്സോടെ അവര്‍ കൂടെ നിന്നു. അങ്ങനെ ഇരുവരും വിവാഹിതരായി. സൂരജിന്റെ നാടായ പുത്തൂര്‍മഠം വയോലി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ബന്യന് പ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്.
Recommended Video
വിവാഹത്തിന് ശേഷം സിന്ധ്യയും സുധീഷും മലപ്പുറത്തെ പുളിക്കലിലെ വീട്ടില്‍ താമസം തുടങ്ങി. ബന്യന് സംഘടന തന്നെയാണ് ഇരുവര്‍ക്കുമുള്ള വീട് തയ്യാറാക്കിയത്. ഇരുവരുടേയും പ്രണയകഥയം വിവാഹവും സംബന്ധിച്ച മീഡിയ വണ്‍ വാര്‍ചത്ത നടന് മാധവനും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകളും നടന് നേര്‍ന്നു.