കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം പഞ്ചായത്ത് തലത്തില്‍ ഉറപ്പുവരുത്തണം; ജില്ലാ കലക്ടര്‍

Google Oneindia Malayalam News

കോഴിക്കോട്: ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം പഞ്ചായത്ത് തലത്തില്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി. പ്ലാസ്റ്റിക് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും ഇതിന് ഉചിതമായ സ്ഥലം പഞ്ചായത്തുകള്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ശുചിത്വകേരള മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ക്ക് ഏകോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് നല്‍കിയ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍

1

ജില്ലാ ശുചിത്വമിഷന്‍ റിസോഴ്‌സ് പേര്‍സണ്‍ കെപി രാധാകൃഷ്ണന്‍ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും ഉണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളൂ. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നടപ്പാക്കാന്‍ സാധിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ജില്ലയില്‍ മഴക്കെടുതിയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരി താലൂക്കിലെ ഒന്നും കൊയിലാണ്ടി താലൂക്കിലെ ഒന്നും വടകര താലൂക്കിലെ രണ്ടും വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. രാരോത്ത് വില്ലേജില്‍ മാടത്തില്‍ ഉണ്ണിയുടെ വീട് ഭാഗികമായി തകര്‍ന്നു. ചോറോട് വില്ലേജിലെ മത്തത്ത് പാലം, മൂസപ്പാലം, പുഞ്ചപ്പാലം എന്നിവയുടെ സമീപപ്രദേശത്ത് വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.

പല കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. വാര്‍ഡ് 12ല്‍ 8 കുടുംബം, വാര്‍ഡ് 13ല്‍ 15കുടുംബം, വാര്‍ഡ് 11ല്‍ 3 കുടുംബം, വാര്‍ഡ് നാലില്‍ 5 കുടുംബം എന്നിങ്ങനെ ബന്ധു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെഅടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെ

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

Kozhikode
English summary
single use plastic should control from panchayat level says district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X