'സർ, ഞാന്‍ ഭാര്യയെ കൊന്നു': കൊയിലാണ്ടിയില്‍ ഭാര്യയെന്ന കൊന്ന ഭർത്താവ് പൊലീസില്‍ കീഴടങ്ങി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് മുത്താമ്പിയില്‍ ഭാര്യയെക്കൊലപ്പടുത്തിയ ഭർത്താവ് പൊലീസില്‍ കീഴടങ്ങി. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്‌റ്റേഷനിലെത്തിയ പ്രതി മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ (50) താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ട് എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ആഴാവിലെ വീട്ടിലെത്തി പരിശോധിക്കുകയും യുവതിയെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണപ്പെട്ടിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പ്രതി രവീന്ദ്രന്‍ പൊലീസ് കസ്റ്റഡിയിലാണ്.
ലേഖയുടെ തറവാട് വീട്ടിലായിരുന്നു ഇരുവരും താമസം. ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍. പ്രതിയുടെ ചോദ്യം ചെയ്യലുള്‍പ്പടെ പുരോഗമിച്ച് വരികയാണ്.
അതേസമയം, കഴിഞ്ഞ ദിവസം കുറ്റ്യാടിയിലുണ്ടായ ഇരട്ട മരണം കൊലപാതവും ആത്മഹത്യയുമാണെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് തൊട്ടില്‍പാലം പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു കുറ്റ്യാടി കായക്കൊടിയില്‍ അയല്‍വാസികളായ മധ്യവയ്സകരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കായക്കൊടി സ്വദേശി ബാബു (50), അയൽവാസി രാജീവൻ എന്നിവരാണു മരിച്ചത്. ഈന്തുള്ളതറയില്‍ ബാബുവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു.
തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവിന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications