കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാരന്തൂരില്‍ പെട്രോള്‍ പമ്പില്‍ തോക്കുചൂണ്ടി കവര്‍ച്ചാശ്രമം: പ്രത്യേക സംഘം അന്വേഷിക്കും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാരന്തൂരിലെ പെട്രോള്‍ പമ്പില്‍ അര്‍ധരാത്രി തോക്കുചൂണ്ടി നടത്തിയ കവര്‍ച്ചാശ്രമം അന്വേഷിക്കാന്‍ പ്രത്യേക സംഘം. നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി. പ്രൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്നത്. അതേസമയം പ്രതികളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

<br>കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം, എന്തിനാണ് ശബരിമലയിലേക്ക് പോയത്?
കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം, എന്തിനാണ് ശബരിമലയിലേക്ക് പോയത്?

പെട്രോള്‍പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാനായില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ആറു മാസം മുമ്പ് ചാത്തമംഗലം പെട്രോള്‍ പമ്പില്‍ ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. പമ്പ് ഉടമയെ തോക്കിന്‍മുനയില്‍ നിര്‍ത്തി 1,08,000 രൂപയാണ് അന്ന് മോഷ്ടാവ് കവര്‍ന്നത്. ഇപ്പോള്‍ നടന്ന കവര്‍ച്ചാശ്രമത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരുന്നു. ഈ കേസില്‍ ഇതുവരെയും പ്രതിയെ പിടികൂടാനായിട്ടില്ല.

petrolpumprobbery


കുന്ദമംഗലത്തിനടുത്ത് കാരന്തുര്‍ കൊളായിത്താഴത്തെ ദേവദാസന്‍ ആന്റ് ബ്രദേഴ്‌സ് ഭാരത് പെട്രോള്‍ പമ്പില്‍ തിങ്കളാഴ്ച രാത്രി 11നാണ് കവര്‍ച്ചാ ശ്രമം നടന്നത്. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പണം എണ്ണിത്തിട്ടപ്പെടുത്തി തുണിസഞ്ചിയിലാക്കി പമ്പിലെ മുന്‍വശത്തെ ഓഫീസ് അടക്കുന്നതിനിടെയാണ് മുഖം മറച്ചെത്തിയ ആള്‍ പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചത്. ഇത് ചെറുത്തപ്പോള്‍ ജീവനക്കാരന്റെ നേരെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവം കണ്ട് സമീപമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ഓടിയെത്തി. സഞ്ചി കൈക്കലാക്കിയ മോഷ്ടാവ് കുതറി ഓടിയെങ്കിലും സഞ്ചിയുടെ സിപ്പ് ഇടാത്തതിനാല്‍ പണം താഴെ വീണു. ഇതെടുത്ത് ജീവനക്കാര്‍ ഓഫീസിന് പിന്‍വശത്തെ വിശ്രമമുറിയില്‍ കയറി കതകടക്കുകയായിരുന്നു. പ്രദേശത്ത് ഇരുട്ടായതിനാല്‍ മോഷ്ടാവ് എങ്ങോട്ടാണ് പോയതെന്ന് മനസ്സിലായില്ല.

Kozhikode
English summary
sit team take over and investigate robbery case from kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X