• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

രാഷ‌്ട്രീയ മഹാഭാരതയുദ്ധത്തിൽ ബിജെപി പരാജയപ്പെടും; പുതിയ ഇന്ത്യയിൽ നരേന്ദ്രമോദി ദുര്യോധനനും അമിത‌്ഷാ ദുശാസനനും ആണ‌െന്ന് സീതാറാം യെച്ചൂരി

  • By Desk

കോഴിക്കോട‌്: വരാനിരിക്കുന്ന രാഷ‌്ട്രീയ മഹാഭാരതയുദ്ധത്തിൽ ബിജെപി പരാജയപ്പെടുമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൂട്ടാലിട, കക്കോടി, പേരാമ്പ്ര എന്നിവിടങ്ങളിൽ എൽഡിഎഫ‌് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പാർടിയാണെന്ന‌് അവകാശപ്പെടുന്ന ബിജെപി മഹാഭാരത കഥ ഓർക്കുന്നത‌് നന്നായിരിക്കും. നൂറ‌്പടയാളികളുള്ള കൗരവപ്പടയെ തുരത്തിയത‌് അഞ്ചംഗം സേനയായ പാണ്ഡവരാണ‌്.

വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പം

എല്ലാവരും ചേർന്ന‌് അഞ്ചു വിരലുകൾ ചുരുട്ടി മുഷ‌്ഠിയുയർത്തിയാൽ പരാജയപ്പെടുത്താവുന്ന ശക്തി മാത്രമെ ഇന്നത്തെ ബിജെപിക്ക‌് ഉള്ളൂ. കൗരവപ്പടയിലെ എല്ലാവരുടെയും പേരുകൾ നാം ഓർക്കാറില്ല. എന്നാൽ ദുഷ്ടശക്തികളായ ദുര്യോധനനനെയും ദുശാസനനനെയും നാം മറക്കില്ല. പുതിയ ഇന്ത്യയിൽ നരേന്ദ്രമോഡി ദുര്യോധനനും അമിത‌്ഷാ ദുശാസനനും ആണ‌്.

അഞ്ചുവർഷക്കാലത്തെ നരേന്ദ്രമോഡിയുടെ ഭരണത്തിൽ രാജ്യത്തെ മതനിരപേക്ഷത ഇല്ലാതായി. മോഡിക്ക‌് ബദൽ ഈ രാജ്യത്തെ ജനങ്ങൾ തന്നെയാണ‌്. മോഡിയും ജനങ്ങളും തമ്മിലുള്ള മത്സരമാണിത‌്. ഇന്ത്യ അഴിമതി രഹിത സർക്കാരാണെന്നാണ‌് നരേന്ദ്രമോഡി അവകാശപ്പെടുന്നത‌്. എന്നാൽ റാഫേൽ ഇടപാടിൽ അഴിമതി നടത്തിയതിന്റെ പുതിയ തെളിവളുകളാണ‌് ദിനംപ്രതി പുറത്തുവരുന്നത‌്. ഇലക്ടറൽ ബോണ്ടിലൂടെ അഴിമതിപണമാണ‌് ബിജെപിയിലേക്ക‌് എത്തുന്നത‌്.

കടപത്രത്തിന‌് രഹസ്യ സ്വഭാവം വേണമെന്ന നിലപാട‌് കൈകൊണ്ടതിലൂടെ അഴിമതിയെ നിയമപരമായി സംരക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ‌് ബിജെപി ചെയ‌്തത‌്. ഇലക്ഷൻ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച‌് കടപത്രത്തിലൂടെ 95 ശതമാനം പണവും ബിജെപിക്കാണ‌് ലഭിച്ചത‌്. പൊതുമേഖലകൾ വിറ്റുതുലച്ചു. തിരുവനന്തപുരം ഉൾപ്പെടെ ആറ‌് വിമാനത്താവളങ്ങളാണ‌് സ്വകാര്യ വൽക്കരിക്കാൻ പോകുന്നത‌്. ഇതിന്റെ ഗുണം ലഭിക്കുന്നത‌് അദാനിയുടെ കമ്പനിക്കാണ‌്.

കോർപറേറ്റുകളുടെ 11ലക്ഷം കോടി രൂപയാണ‌് എഴുതിതള്ളിയത‌് അതേസമയം ദുരിതമനുഭവിക്കുന്ന കർഷകരുടെ വായ‌്പ എഴുതിതള്ളിയില്ല. ഈ മണ്ണിന്റെ കാവൽക്കാരനാണെന്ന‌് അവകാശപ്പെടുന്ന പ്രധാനമന്ത്രി ശാസ‌്ത്രജഞർ പുതിയ മിസൈൽ കണ്ടുപിടിച്ചപ്പോൾ വാർത്താസമ്മേളനം നടത്തി ബഹിരാകാശത്തിന്റെയും കാവൽക്കാരാൻ താനാണെന്ന‌് പറഞ്ഞു. താങ്കൾ ബഹിരാകാശത്ത‌് തന്നെ ഇരുന്നോളൂ എങ്കിൽ ഈ രാജ്യം രക്ഷപ്പെടുമെന്നും യെച്ചുരി പരിഹസിച്ചു.

കേരളം രാജ്യത്തിന‌് തന്നെ മാതൃകയാണെന്ന രാഹുൽ ഗാന്ധിയും പറയുന്നു.എന്നാൽ ഒരുകാലത്ത‌് ഭ്രാന്താലയമെന്ന‌് ‌ വിശേഷിക്കപ്പെട്ട കേരളത്തെ ഈ രീതിയിൽ മാറ്റിയതിനു പിന്നിൽ ആദ്യത്തെ ഇഎംഎസ‌് സർക്കാരാണെന്നത‌് മറക്കരുത‌്. എല്ലാ മതവിഭാഗങ്ങളും മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളത്തിൽ നിന്നാണ‌് മാനവികതയും മതേതരത്വവും പ്രധാനമന്ത്രി നരേന്ദ്രമോഡി കണ്ടുപഠിക്കേണ്ടത‌് .

ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ കേരളത്തിന്റെ സംസ‌്കാരവും മൂല്യങ്ങളും സംരക്ഷിക്കുമെന്ന‌് മോഡി കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാൽ കേരളത്തിന്റെ സാംസ‌്കാരത്തിനും ധാർമിക മൂല്യങ്ങൾക്ക‌ും വിരുദ്ധമായി, മാനവികതയെ തകർക്കുന്ന നിലപാടാണ‌് മോഡി സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും.

വിദ്വേഷം, അക്രമം എന്നീ ആശയങ്ങളെയാണ‌് മോഡിയും കൂട്ടരും പ്രതിനിധീകരിക്കുന്നത‌്. സ്വകാര്യ പട്ടാളവും സദാചാര പൊലീസും ഇതിന‌ായി ഇടപെടുന്നു. അഞ്ചുവയസുകാരിയെ കൂട്ടബലാൽസംഘം ചെയ‌്തവർക്കനുകൂലമായ നിലപാടാണ‌് ബിജെപി സ്വീകരിച്ചത‌്. ഇതിൽ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല.

ഇന്ത്യ പുതിയ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്ന ഘട്ടത്തിലും മികച്ച ഇടപെടലാണ‌് കേളത്തിലെ ജനങ്ങൾ നടത്തിയത‌്. 1957ൽ ഇഎംഎസ‌് സർക്കാർ വന്നതുമുതൽ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇത‌് വ്യക്തമാണ‌്. ഈ തിരഞ്ഞെടുപ്പിലും ഇത‌് പ്രതിഫലിക്കും. കേരളത്തിൽ 20 സീറ്റിൽ ഒന്നിൽപോലും ബിജെപി സ്ഥാനർഥി ജയിക്കാതിരിക്കുക എന്നത‌് പ്രധാന ഉത്തരവദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode

English summary
Sitaram Yechury against Maodi and Amit Shah in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more