Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ആറ് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രോഗികളിൽ മൂന്ന് പേർ വിദേശത്ത് നിന്നെത്തിയവർ!!

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 217 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചരിൽ പോസിറ്റീവായവരില്‍ മൂന്ന് പേർ വിദേശത്ത് നിന്നും, രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ജൂൺ 19നുള്ള സലാം എയർ വിമാനത്തിൽ (OV 1414) മസ്കറ്റിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 46 വയസ്സുള്ള അയനിക്കാട് സ്വദേശിയാണ് വൈറസ് സ്ഥിരീകരിച്ച ഒരാൾ. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ ഫറോക് റെയ്‌സിലെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിനെ ജൂൺ 20ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്ന് തന്നെ സ്രവപരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

 corona15-1590

ജൂൺ 20-ാം തീയതി ബെംഗളൂരുവിൽ നിന്ന് എത്തിയ 49 വയസ്സുള്ള അത്തോളി സ്വദേശിയാണ്. ഈ വ്യക്തി രാത്രി 11:30 മണിയോടെ ലോറിയിൽ കോഴിക്കോട് എത്തി. കൂടെ താമസിച്ചിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു എന്ന വിവരം ലഭിച്ചതിനാൽ ഇദ്ദേഹം നേരിട്ട് ഓട്ടോയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി. അന്ന് തന്നെ സ്രവപരിശോധന നടത്തി. അതോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.

ജൂൺ 19നുള്ള സലാം എയർ വിമാനത്തിൽ (OV 1491) മസ്കറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 46 വയസ്സുള്ള ചോറോട് സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. എയർപോർട്ടിൽ നിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി 12:30 ഓടെ വീട്ടിലെത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ അപ്പോൾ തന്നെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്ന് തന്നെ സ്രവപരിശോധന നടത്തി. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.ആരോഗ്യ നില തൃപ്തികരമാണ്.

ജൂൺ 19-ാം തീയതി ചെന്നൈയിൽ നിന്ന് മറ്റു പന്ത്രണ്ടുപേരോടൊപ്പം ട്രാവലറിൽ വടകര എത്തിയ 39 വയസ്സുള്ള വാണിമേൽ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. വടകരയിൽ നിന്ന് ആംബുലൻസിൽ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂൺ 21ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അന്ന് തന്നെ സ്രവപരിശോധനയെത്തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

Recommended Video

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

    കോഴിക്കോട് വിമാനത്താവളം ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശി (31)- നേരെത്തെ കൊവിഡ് പോസിറ്റീവായ എയര്‍പോര്‍ട്ട് ജീവനക്കാരനുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന ഇയാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 18 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്വന്തം വാഹനത്തില്‍ എത്തി. സ്രവപരിശോധന നടത്തി പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണുള്ളത്.

    ജൂൺ 17നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ (FZ 8745) അബുദാബിയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 25 വയസ്സുള്ള കിഴക്കോത്ത് സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച ആറാമത്തെ വ്യക്തി .എയർപോർട്ടിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ആംബുലൻസിൽ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം വൈകുന്നേരം 3 മണിയോടെ ആംബുലൻസിൽ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഫലം പോസിറ്റീവ് ആയതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

    ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 217 ഉം രോഗമുക്തി നേടിയവര്‍ 103 ഉം ആയിട്ടുണ്ട്. ഒരാളാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ഇപ്പോള്‍ 113 കോഴിക്കോട് സ്വദേശികള്‍ രോഗം സ്ഥിരീകരീകരിച്ച് ചികിത്സയിലണ്ട്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 67 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 2 പേര്‍ കണ്ണൂരിലും, 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. ഇതുകൂടാതെ 2 കണ്ണൂര്‍ സ്വദേശികള്‍, ഒരു പാലക്കാട് സ്വദേശി എന്നിവര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

    കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 894 പേര്‍ ഉള്‍പ്പെടെ 15032 പേരാണ് നിരീക്ഷണത്തിലുള്ളത്. 43038 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 19 പേര്‍ ഉള്‍പ്പെടെ 201 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 125 പേര്‍ മെഡിക്കല്‍ കോളേജിലും 76 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഇന്ന് തിരിച്ചെത്തിയ 595 പേര്‍ ഉള്‍പ്പെടെ ആകെ 7471 പ്രവാസികളാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 537 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുളിലും 6874 പേര്‍ വീടുകളിലും 60 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 137 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 3693 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+