• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തുണേരിയിലെ കൊവിഡ് ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 86 പേർ: കണ്ടെയ്ൻമെന്റ് സോണിൽ ആറ് പഞ്ചായത്തുകൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തൂണേരിയിൽ കൊറോണ ബാധിച്ചയാളുടെ സമ്പർക്കപ്പട്ടികയിലുള്ളത് 86 പേർ. ഇതോടെ ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളും കണ്ടൈന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.

പുറമേരി ഫിഷ് മാര്‍ക്കറ്റ് വടകര താഴെയങ്ങാടി ഫിഷ് മാര്‍ക്കറ്റ് എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചുപൂട്ടിയിട്ടുണ്ട്.

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു, എത്തിയത് അബുദാബിയിൽ നിന്ന്!

കൊവിഡ് സ്ഥീരീകരിക്കപ്പെട്ട വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായി എന്ന് വ്യക്തമായ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍ കുറ്റ്യാടി, വളയം എന്നീ പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യകച്ചവടക്കാരെയും 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറൻ്റയിനില്‍ പ്രവേശിപ്പിക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നടപടിസ്വീകരിക്കും. നോഡല്‍ ഓഫീസര്‍, ഇന്‍സിഡന്‍റ് കമാന്‍റര്‍മാര്‍ എന്നിവര്‍ ഇത് ഉറപ്പുവരുത്തുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്.

കണ്ടൈന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിച്ചിട്ടുണ്ട്. എന്നാൽ കണ്ടൈന്‍മെന്‍റ് സോണില്‍ ആരോഗ്യകേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ പ്രവർത്തിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല. തുണേരി, പുറമേരി, കുന്നുമ്മല്‍, നാദാപുരം, കുറ്റ്യാടി, വളയം പഞ്ചായത്തുകളിലെ ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8.00 മണി മുതല്‍ 5.00 മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളുവെന്നാണ് നിർദേശം.

തൂണേരി, പുറമേരി, കുന്നുമ്മല്‍, നാദാപുരം, കുറ്റ്യാടി, വളയം പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് പഞ്ചായത്തിന് പുറത്ത്നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമെങ്കിൽ വാര്‍ഡ് ആർടിടികളുടെ സഹായം തേടുന്നതോടെ സാധനങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ പഞ്ചായത്തുകളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവി (റൂറല്‍) സ്വീകരിക്കും.

cmsvideo
  കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

  കണ്ടെയ്ൻമെന്റായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിമാക്കുകയും ചെയ്യും. തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ പഞ്ചായത്തുകളിലെ റോഡുകളില്‍ പൊതുഗതാഗതം നിരോധിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തിര വൈദ്യസഹായം എന്നിവയ്കുള്ള വാഹനങ്ങള്‍ക്കും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

  കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ 5 ല്‍ അധികം പേര്‍ ഒരേസമയം എത്തിച്ചേരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188, 269പ്രകാരം ബന്ധപ്പെട്ടവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് . മെയ് 29 മുതൽ തന്നെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്.

  എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയുക: കേന്ദ്രത്തോട് രാഹുൽ ഗാന്ധി,

  Kozhikode

  English summary
  Six Panchyats in Kozhikkode district under containment zone, 86 people in contact list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more