കോഴിക്കോട് ഉണ്ണിക്കുളത്ത് ആറു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആറു വയസുകാരിക്കെതിരെ ക്രൂര പീഡനം. ഉണ്ണിക്കുളം പഞ്ചായത്തിലെ എകരൂല്‍ താമസിക്കുന്നനേപ്പാളി സ്വദേശികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ഇന്നലെ രാത്രി കുട്ടിയുടെ രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പീഡനം നടന്നത്. പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഞ്ചായത്തിലെ 15 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ഇതിന് സമീപത്തായി ജോലി ചെയ്യുന്ന കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവസമയം രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ വ്യക്തമാക്കുന്നത്. രാത്രിയോടെ വീട്ടില്‍ തിരിച്ച് വീട്ടിലെത്തിയ മാതാപിതാക്കൾ രക്തസ്രാവം കണ്ടതിനെ തുടർന്ന് കുട്ടിയെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് പുറെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആൺകുട്ടികൾ മാത്രമാണ് സംഭവം സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും കുട്ടികളുടെ കരച്ചില്‍ കേട്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. . വടകര റൂറൽ എസ്പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്.പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications