കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ബോര്‍ഡ് പിഴുതുമാറ്റി: വെറുതെ വിടില്ലെന്ന് ജില്ലാ പഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിവില്‍ സ്റ്റേഷനു സമീപം ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന സ്‌കില്‍ ഡവലപ്‌മെന്റ സെന്ററിന്റെ നെയിം ബോര്‍ഡ് പിഴുതുമാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സെന്റര്‍ സിവില്‍ സ്റ്റേഷന് സമീപം പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുകയാണ്. പഴയ ഇടിഞ്ഞു പൊളിഞ്ഞ ആശ്വാസ കേന്ദ്രം 15 ലക്ഷം രൂപ മുടക്കി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചാണ് കേന്ദ്രം അവിടെ പ്രവര്‍ത്തിക്കുന്നത്. കെ. ജയതിലക് ജില്ലാ കലക്ടര്‍ ആയിരിക്കേയാണ് കേന്ദ്രത്തിന് അനുമതി നല്‍കിയത്.

സ്ഥാപനത്തിന്റെ മുന്‍ഭാഗം റോഡ് വീതി കൂട്ടാന്‍ ഏറ്റെടുത്തതിനാല്‍ സ്‌കില്‍ സെന്ററിന്റെ നിലവിലെ ബോര്‍ഡ് മാറ്റി റോഡ് വീതി കണക്കാക്കി വാള്‍ കെട്ടിയതിന്റെ പിറകിലായി കഴിഞ്ഞ ദിവസം പുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തി ബോര്‍ഡ് പിഴുതുമാറ്റാന്‍ ശ്രമം നടത്തുകയും സെന്ററിലെ അധ്യാപകരുടെയും ജീവനക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പിരിഞ്ഞു പോവുകയുമായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ ബോര്‍ഡ് പിഴുതു മാറ്റി സമീപത്തെ കാട് പിടിച്ച പ്രദേശത്ത് തള്ളി നിലയില്‍ കണ്ടെത്തി.

building

നിലവില്‍ 44 കോഴ്‌സുകളിലായി ആയിരത്തിലധികം കുട്ടികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും നല്‍കുന്ന ഉന്നത സ്ഥാപനത്തിനെതിരെ ഉണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും എസ്.ഡി.സി ഡയറക്ടര്‍ പ്രൊഫ. കെ.ശ്രീധരനും അറിയിച്ചു. പ്രദേശത്തെ എല്‍ പി സ്‌കൂളിന്റെ കെട്ടിടമാണിതെന്നും ഇത് സ്‌കൂളിന് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.

Kozhikode
English summary
Skill development centre's board removed in Kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X