കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദാറുല്‍ ഹുദയുടെ തലയിലിട്ട് രക്ഷപ്പെടേണ്ട... പെട്ടിക്കട പരാമര്‍ശത്തില്‍ വിശദീകരണവുമായി സത്താര്‍ പന്തല്ലൂര്‍

Google Oneindia Malayalam News

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് കോഴിക്കോട് ഫറോക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ പെട്ടിക്കട പരാമര്‍ശത്തില്‍ വിശദീകരണവുമായി സംഘടനാ നേതാവ് സത്താര്‍ പന്തല്ലൂര്‍. തന്റെ പരാമര്‍ശം ചിലര്‍ തെറ്റദ്ധരിച്ച സാഹചര്യത്തിലാണ് വിശദീകരണം. സിഐസിക്കും ഹക്കീം ഫൈസിക്കുമെതിരെ ആയിരുന്നു സമ്മേളനത്തിലെ പ്രധാന വിമര്‍ശനം. എന്നാല്‍ പെട്ടിക്കട പരാമര്‍ശം മറ്റു ചില വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കി. ദാറുല്‍ ഹുദയെ ആണ് സത്താര്‍ പന്തല്ലൂര്‍ ഉദ്ദേശിച്ചത് എന്ന നിലയിലും പ്രചാരണമുണ്ടായി. എന്നാല്‍ ദാറുല്‍ ഹുദയെ അല്ല താന്‍ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ഇന്ന് വിശദീകരിച്ചു.

s

കാലിക വിഷയങ്ങളില്‍ നിലപാട് പറയുന്നു എന്ന തലക്കെട്ടിലായിരുന്നു ഫറോക്കിലെ സമ്മേളനം. പാഠ്യപദ്ധതി പരിഷ്‌കരണം, ഹക്കീം ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കിയ വിഷയം എന്നിവയില്‍ നിലപാട് പറയലായിരുന്നു സമ്മേളന ലക്ഷ്യം. പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പെട്ടിക്കട പരാമര്‍ശം സത്താര്‍ പന്തല്ലൂര്‍ നടത്തിയത്.

ശശി തരൂര്‍ കേരള മുഖ്യമന്ത്രി!! അങ്ങനെ ഒരുനാള്‍ വരുമോ?.. നിര്‍ണായക നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്ശശി തരൂര്‍ കേരള മുഖ്യമന്ത്രി!! അങ്ങനെ ഒരുനാള്‍ വരുമോ?.. നിര്‍ണായക നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തിന് അകത്തും പുറത്തും പെട്ടിക്കടകളെ പോലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വിഖായ വളന്റിയര്‍മാര്‍ ശുദ്ധീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ വാക്കുകള്‍ ദാറുല്‍ഹുദയുടെ തലയിലിട്ട് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് സത്താര്‍ പന്തല്ലൂര്‍ പറയുന്നു. കാര്യം മനസിലാക്കാതെ ചില സുഹൃത്തുക്കള്‍ അതേറ്റുപിടിച്ചെന്നും അദ്ദേഹം വിശദീകരണ കുറിപ്പില്‍ പറയുന്നു. സമസ്തയും ദാറുല്‍ ഹുദയുമെന്താണ് എന്ന് സത്താര്‍ എടുത്തു പറയുന്നു.

കുവൈത്ത് രാജകുടുംബത്തിന് മുംബൈയില്‍ ഒരു ദുഃഖം!! 3 പേര്‍ കാരണം... കോടതിയും കൈവിട്ടുകുവൈത്ത് രാജകുടുംബത്തിന് മുംബൈയില്‍ ഒരു ദുഃഖം!! 3 പേര്‍ കാരണം... കോടതിയും കൈവിട്ടു

ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ പെട്ടിക്കടകള്‍ പോലെ ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചട്ടവിരുദ്ധമായി നിര്‍മിച്ച ഇത്തരം പെട്ടിക്കടകള്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കുമെന്ന് സൂചിപ്പിച്ച അദ്ദേഹം ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യം നീക്കാന്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും ഓര്‍മിപ്പിച്ചിരുന്നു. ഇക്കാര്യത്തിലെ വിശദീകരണമായി ഫേസ്ബുക്കില്‍ സത്താര്‍ പന്തല്ലൂര്‍ എഴുതിയ കുറിപ്പ് ഇങ്ങനെ...

ഇന്നലെ ഫറോക്കില്‍ നടന്ന പ്രസംഗത്തിലെ 'അനധികൃത പെട്ടിക്കടകള്‍' എന്ന പരാമര്‍ശം കുറിക്ക് കൊണ്ടിട്ടുണ്ട്. പക്ഷെ അത് ദാറുല്‍ ഹുദാ സംരംഭങ്ങളുടെ തലയിലിട്ട് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി ചില സുഹൃത്തുക്കള്‍ അത് ഏറ്റുപിടിച്ചു. അവരെങ്കിലും തിരിച്ചറിയേണ്ട ഒരു കാര്യം സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മഹത്തായ സ്ഥാപനമാണ് ദാറുല്‍ ഹുദ. അതിന്റെ അനുബന്ധ സംവിധാനങ്ങളാണ് ദാറുല്‍ ഹുദാ ഓഫ് കാമ്പസുകള്‍.

അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയ കേരളത്തിന് പുറത്ത് ധാരാളം മദ്രസകളും നടത്തുന്നുണ്ട്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടും സഹകരണത്തോടും കൂടിയാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിച്ച് വരുന്നത്. അഭിമാനകരമായ നേട്ടങ്ങളാണ് ഇതെല്ലാം സമുദായത്തിന് നല്‍കി കൊണ്ടിരിക്കുന്നത്. വസ്തുത ഇതായിരിക്കെ അനധികൃത പട്ടം സ്വയം ഏറ്റെടുത്ത് വിഢിവേഷം കേട്ടുന്നവരോട് സഹതാപം മാത്രം.

Kozhikode
English summary
SKSSF State Leader Sathar Panthalloor Describe What Was His Intention in Ferok Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X