കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിമരയ്ക്കാരെ വികലമാക്കി സിനിമ അനുവദിക്കില്ലെന്ന് സ്മാരകവേദി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുഞ്ഞാലി മരക്കാരിനെതിരെ പ്രതിഷേധം | #Marakkar | Oneindia Malayalam

കോഴിക്കോട്: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പേരില്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീം പുറത്തിറക്കുന്ന സിനിമയ്‌ക്കെതിരെ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകവേദി. ചരിത്രത്തില്‍ സമാനതകളില്ലാത്ത പീഢനങ്ങള്‍ക്കിരയായ ധീരരക്തസാക്ഷി കുഞ്ഞാലിമരയ്ക്കാരെ അപഹസിക്കുന്നതാണ് സിക്ക് തലപ്പാവും നെറ്റിയില്‍ മുദ്രയുമുള്ള കഥാപാത്രമെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

പൂയംകുട്ടി വനമേഖലയില്‍ അനധികൃത ട്രക്കിംഗ്: വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് വെല്ലുവിളി!! പൂയംകുട്ടി വനമേഖലയില്‍ അനധികൃത ട്രക്കിംഗ്: വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് വെല്ലുവിളി!!

ചരിത്രത്തില്‍ ഭാവന കലര്‍ത്തുന്നത് ചരിത്രത്തെ വികലമാക്കലാണ്. പ്രിയദര്‍ശന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും പത്രക്കുറിപ്പിലൂടെയും കിട്ടുന്ന സൂചനകള്‍ സിനിമയെക്കുറിച്ച് ആശങ്കകള്‍ ഉണര്‍ത്തുന്നവയാണ്. ആയതിനാല്‍ മരയ്ക്കാരുടെ ശരിയായ രൂപവും നേര്‍ചരിത്രവും ആധാരമാക്കിയായിരിക്കണം സിനിമ പുറത്തിറക്കേണ്ടത്. അല്ലാത്ത പക്ഷം അത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കും.

kunjalimarakkarmovie-1

മരയ്ക്കാരുടെ ചരിത്രം രേഖപ്പെടുത്തിയ ആധികാരിക പുസ്തകങ്ങള്‍ ഇല്ല എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞതായി വായിച്ചത്. പുസ്തകങ്ങള്‍ ധാരാളമുണ്ട്. പുസ്തകങ്ങള്‍ ഇല്ല എങ്കില്‍ ചരിത്രത്തെ വികലമാക്കാം എന്നു കരുതരുത്. കുഞ്ഞാലി മരയ്ക്കാര്‍ എന്നല്ല ഒരു ചരിത്രപുരുഷനെയും ഇത്തരത്തില്‍ ഭാവനകലര്‍ത്തി അപമാനിക്കാന്‍ പാടില്ല. ഇപ്പോഴത്തെ പ്രസ്താവനകള്‍ ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ചിത്രത്തിന്റെ അവസാന തിരക്കഥ എങ്ങനെയാണെന്നറിയില്ല. അതുകൂടി അറിഞ്ഞാല്‍ മറ്റു നടപടികളിലേക്കു കടക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

കുഞ്ഞാലി മരയ്ക്കാരെയും സാമൂതിരിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പുരാവസ്തു വകുപ്പ് തയ്യാറാക്കിയ ബ്രോഷറുകളും പ്രസിദ്ധീകരണങ്ങളും സ്മാരക മ്യൂസിയത്തില്‍നിന്ന് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിഡന്റ് മജീദ് മരയ്ക്കാര്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം തിക്കോടി, ട്രഷറര്‍ ടി. അമീറലി മാസ്റ്റര്‍, വി.കെ പ്രഭാകരന്‍, നിസാര്‍ ചെറൂട്ടി, എന്‍.പി കുഞ്ഞാമു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
smarakavedi against negative portrayal of kunjali marakkar in film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X