കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള സർക്കാറിന്റെ എനർജി മാനേജ്മെന്റ് സെന്റർ ആരംഭിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ കാർബൺ ന്യൂട്രാലിറ്റിയിൽ അധ്യാപകപരിശീലനം

  • By Desk
Google Oneindia Malayalam News

വടകര: ഊർജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കേരള സർക്കാറിന്റെ എനർജി മാനേജ്മെന്റ് സെന്റർ ആരംഭിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിന്റ വടകര വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കുള്ള ' സെൻസിറ്റൈസേഷൻ ക്യാമ്പ്' ജൂലായ് 26, വ്യാഴാഴ്ച രാവിലെ 9.30 മുതൽ എടോടി കേളുഏട്ടൻ പഠനകേന്ദ്രത്തിൽ നടക്കും.യു.പി.സ്കൂളിൽ നിന്നും ഒരു അധ്യാപകനും, യൂ .പി. തലം മുതലുള്ള ഹൈസ്കൂൾ ആണെങ്കിൽ 2 അധ്യാപകരും പങ്കെടുക്കണം.

ഊർജ്ജം പാഴാക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും കാർബൺ സന്തുലിതാവസ്ഥ എന്ന വിഷയത്തെ അധികരിച്ചും സാങ്കേതിക പരിശീലനം നൽകും.സ്കൂളുകളിലെ കാർബൺ നില തിട്ടപ്പെടുത്തൽ,കാർബണിന്റെ അമിത പുറംതള്ളലിന് ഇടയാക്കുന്ന കാരണങ്ങൾ കണ്ടെത്തൽ, അവയ്ക്ക് ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങൾ, കാർബൺ ആഗിരണം ചെയ്യുന്നതിന്റെ വ്യാപനം കണക്കിലെടുത്തുള്ള വിദ്യാലയ വൃക്ഷവൽക്കരണം, മാലിന്യ സംസ്ക്കരണ പരിപാടികൾ, ജലസംരക്ഷണമാർഗ്ഗങ്ങൾ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ എന്നിവയിലൂന്നിയുള്ള പരിശീലനത്തിന് പുറമെ ഈ വർഷം നടത്തേണ്ട കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. പങ്കെടുക്കുന്ന വിദ്യാലയങ്ങളെ ഊർജ്ജ ക്ഷമതാവിദ്യാലയ പുരസ്കാരത്തിന് പരിഗണിക്കുകയും കാർബൺ ന്യൂട്രൽ സ്കൂളുകളായി ഉയർത്തി സാമ്പത്തിക സാങ്കേതിക സഹായം നൽകുകയും ചെയ്യും.

news

വിശദ വിവരങ്ങൾക്ക് 9495528091 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.കസ്റ്റംസ്‌റോഡ് തീരം കലാകായിക വേദി ആവിക്കല്‍ എസ്ബി സ്‌കൂളിനു മാര്‍ക്കര്‍ ബോര്‍ഡ് സംഭാവന ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വേദി പ്രസിഡന്റ് ബഷീര്‍ പൊന്മണിച്ചിയില്‍ നിന്ന് ഹെഡ്മിസ്ട്രസ് പി.സുനന്ദകുമാരി ബോര്‍ഡ് ഏറ്റുവാങ്ങി. പി.മഹമൂദ്, പി.കെ.മുഹമ്മദ്ഷഫീഖ്, എ.പ്രവീണ്‍കുമാര്‍, സി.എച്ച്.ജിനേഷ്‌കുമാര്‍, എ.കെ.സചീന്ദ്രന്‍, സി.കെ.റജില്‍ ആശിഷ് മട്ടോല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Kozhikode
English summary
Smart energy program's carbon neutrality training
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X