• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇവിടെ വിദ്യ മാത്രമല്ല; ഇനി വൈദ്യുതിയും വിളയും - മാതൃകയായിവടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ

  • By Desk

വടകര: ഊർജ സംരക്ഷണത്തിന്റെ പാഠങ്ങൾ പുതുതലമുറയിൽ എത്തിക്കാൻ സർക്കാറിന്റെ എനർജി മാനേജ്മെൻറ് സെൻറർ ആവിഷ്കരിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി സൗരോർജ്ജ പഠന ശില്പശാലയും സൗരോർജ്ജ പ്ലാന്റ് സന്ദർശനവും വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. സ്മാർട്ട് എനർജി പ്രോഗ്രാം പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയാണ് കോഴിക്കോട്.

ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...

പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ ആദ്യമായി സൗരോർജ പ്ലാൻറ് സ്ഥാപിച്ച വിദ്യാലയമാണ് വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ. രണ്ട് കിലോവാട്ടിന്റെ പ്ലാൻഡ് ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നിന്നും പ്രതിദിനം 7 യൂണിറ്റ് വൈദ്യുതി ലഭിക്കും. രണ്ടര ലക്ഷം രൂപയാണ് പ്ലാൻഡ് സ്ഥാപിക്കാനുള്ള ചെലവ്. ഇതിൽ എൺപതിനായിരം രൂപ ഗുണഭോക്തൃ വിഹിതമായി വിദ്യാലയം നൽകുകയും ബാക്കി തുക സർക്കാർ വഹിക്കുകയുമായിരുന്നു. അടുത്ത ഘട്ടത്തിൽ ജില്ലയിലെ 44 സ്കൂളുകളിൽ പ്ലാൻറ് സ്ഥാപിക്കും.

CK Nanu MLA

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഇവ നടപ്പാക്കുക. ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ നടത്തി കാർബൺ സന്തുലിത വിദ്യാലയമായി മാറുന്ന സ്കൂളുകൾക്കാണ് ഇവ നല്കുക. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ അവരുടെ വീടുകളിലും സ്കൂളുകളിലും ഉള്ള വൈദ്യുതിബിൽ ക്രമാനുഗതമായി കുറച്ചുകൊണ്ടുവരണം. ഇതോടൊപ്പം കാർബൺ നിർഗമനം തടയുക, ഭക്ഷണം, ജലം എന്നീവ പാഴാക്കാതിരിക്കുക തുടങ്ങിയവ പ്രവർത്തനങ്ങളും നടത്തണം. ഇത്തരം മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളെ ഊർജ്ജ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും.

വിദ്യാഭ്യാസ ജില്ലാതല ഊർജ്ജ കോൺഗ്രസ് നവംബറിൽ നടക്കും. കാർട്ടൂൺ, ഉപന്യാസം, പ്രശ്നോത്തരി എന്നിവയിലാണ് ഇത്തവണ മത്സരങ്ങൾ ഉണ്ടാവുക. ശിൽപ്പശാലയുടെ ഉദ്ഘാടനം സി.കെ.നാണു എം.എൽ.എ നിർവഹിച്ചു. സിസ്റ്റർ രമ്യ അധ്യക്ഷം വഹിച്ചു. എനർജി മാനേജ്മെൻറ് സെൻറർ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.എൻ.സിജേഷ്, വടയക്കണ്ടി നാരായണൻ, സുനില ജോർജ്, സി.ബി.മഞ്ജുഷ, ലിജി എലിസബത്ത് സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ശില്പശാലയ്ക്ക് എത്തിച്ചേർന്നു. സ്കൂളിന്റെ മൂന്നാം നിലയിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ്ജ പ്ലാൻറ് സന്ദർശിച്ച് നേരിട്ട് പ്രവർത്തനങ്ങൾ മനസിലാക്കാൻ ഇവർക്ക് കഴിഞ്ഞു.

Kozhikode

English summary
Smart energy programe in Vadakara St. Antony's girls high school

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more