കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിപ്പുവിന്റെ കാലത്തെ ഹിന്ദുക്കളല്ല, ക്ഷേത്രങ്ങളെ തകർത്ത് ഹിന്ദുഐക്യം തകർക്കാമെന്ന് കരുതേണ്ടെന്ന്....

  • By Desk
Google Oneindia Malayalam News

വടകര: ക്ഷേത്രങ്ങളെ തകർത്ത് ഹിന്ദുഐക്യം തകർക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. ലോകനാർകാവിൽ ബിജെപി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ശക്തിപീഠങ്ങളെ തകർത്ത ടിപ്പുവിന്റെ ആധുനിക രൂപമാണ് പിണറായി.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

എന്നാൽ ടിപ്പുവിന്റെ കാലഘട്ടത്തിലെ ഹിന്ദുവിശ്വാസികളല്ല ഇപ്പോഴുള്ളതെന്ന് പിണറായി മനസിലാക്കണം. ലോകനാർകാവിലെയും അവിടുത്തെ ജനങ്ങളെയും വേണ്ടവണ്ണം അറിയാത്ത മുഖ്യമന്ത്രിക്ക് തന്ത്രിയും മേൽശാന്തിയും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെ ചരിത്രം വളച്ചൊടിക്കുകയാണ്. കേരളത്തിലാകമാനമുള്ള സിപിഎം ക്രിമിനലുകളെ താൽക്കാലിക നിയമനത്തിന്റെ പേരിൽ ശബരിമല പൂങ്കാവനത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചതും വിശ്വാസികളല്ലാത്ത പോലീസുകാരെ തിരഞ്ഞ് ശബരിമലയിൽ ഡ്യൂട്ടിക്കിടാൻ തീരുമാനിച്ചതും എന്തിനാണെന്ന് വ്യക്തമാക്കണം.

Sobha Surendran

റിവ്യൂ പെറ്റീഷൻ കോടതി പരിഗണിക്കുന്നതിനു മുമ്പ് ഒരു വിശ്വാസിയല്ലാത്ത സ്ത്രീയെ മലകയറ്റാനാണ് ഈ തന്ത്രങ്ങളെല്ലാം പരീക്ഷിച്ചതെങ്കിൽ സന്നിധാനത്തെ ആചരണം സംരക്ഷിക്കാൻ ഭക്തരോടൊപ്പം ബി.ജെ.പിയുമുണ്ടാകുമെന്ന് അവർ പറഞ്ഞു.കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.പി.മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ, മേഖല വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, അഡ്വ.കെ.വി.സുധീർ, കക്കാട്ട് ദിവാകരൻ,വി.ടി.കെ.ഷാജി, പി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ചിത്രം- ബി.ജെ.പി ലോകനാർകാവിൽ സംഘടിപ്പിച്ച ശബരിമല സംരക്ഷണസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Kozhikode
English summary
Sobha Surendran against Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X