മാറാട് മനോരോഗിയായ മകന് അച്ഛനെ വെട്ടിക്കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനായ മകന് ബവീഷാണ് പൊലീസ് കസ്റ്റഡിയിലായത്. രാവിലെ പ്രകോപനമൊന്നും കൂടാതെ ബവീഷ് മഴു ഉപയോഗിച്ച് വാസുദേവനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വാസുദേവന്റെ ഭാര്യയും രണ്ടാമത്തെ മകനും അമ്പലത്തില്‍ പോയ സമയത്തായിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാസുദേവനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുന്ന ബവീഷ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിര്‍മാണത്തൊഴിലാളിയായിരുന്നു വാസുദേവന്‍.
ഇന്ന് (18-12-2013, ബുധന്‍) പന്ത്രണ്ട് മണിക്കുള്ളില്‍ മലപ്പുറം, കോഴിക്കോട് ഭാഗത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കുറ്റകൃത്യമാണിത്. കോഴിക്കോട് പത്ത് വയസ്സുള്ള മകളെ അച്ഛന് പീഡിപ്പിച്ചവാര്ത്തയ്ക്ക് പിന്നാലെ പെരിന്തല് മണ്ണയില് എട്ട് വയസ്സുകാരിയെ യുവാവ് പീഡിപ്പിച്ച വാര്‍ത്തയും വന്നിരുന്നു. തിരൂരില്‍ അമ്മ രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications