കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാറാട് മനോരോഗിയായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

  • By Aswathi
Google Oneindia Malayalam News

Blood
കോഴിക്കോട്: മാറാട് അച്ഛനെ മകന്‍ വെട്ടിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മനോരോഗിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. നടുവട്ടം നോര്‍ത്ത് കുറുവില്‍ വീട്ടില്‍ വാസുദേവനാണ് മരിച്ചത്. 63 വയസ്സായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനായ മകന്‍ ബവീഷാണ് പൊലീസ് കസ്റ്റഡിയിലായത്. രാവിലെ പ്രകോപനമൊന്നും കൂടാതെ ബവീഷ് മഴു ഉപയോഗിച്ച് വാസുദേവനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വാസുദേവന്റെ ഭാര്യയും രണ്ടാമത്തെ മകനും അമ്പലത്തില്‍ പോയ സമയത്തായിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാസുദേവനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുന്ന ബവീഷ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിര്‍മാണത്തൊഴിലാളിയായിരുന്നു വാസുദേവന്‍.

ഇന്ന് (18-12-2013, ബുധന്‍) പന്ത്രണ്ട് മണിക്കുള്ളില്‍ മലപ്പുറം, കോഴിക്കോട് ഭാഗത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കുറ്റകൃത്യമാണിത്. കോഴിക്കോട് പത്ത് വയസ്സുള്ള മകളെ അച്ഛന്‍ പീഡിപ്പിച്ചവാര്‍ത്തയ്ക്ക് പിന്നാലെ പെരിന്തല്‍ മണ്ണയില്‍ എട്ട് വയസ്സുകാരിയെ യുവാവ് പീഡിപ്പിച്ച വാര്‍ത്തയും വന്നിരുന്നു. തിരൂരില്‍ അമ്മ രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Kozhikode
English summary
A mentally ill-man hacked his father to death. The dead has been identified as Vasudevan of Beypore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X