എന്‍റെ വാപ്പയെ കൊന്നത് ആ 'പ്രധാന സംഘടനയാണ്': എൻ ഷംസീറിനെതിരെ സിപിഎം രക്തസാക്ഷിയുടെ മകന്‍
കോഴിക്കോട്: എ ഡി ജി പി എംആർ അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ച സ്പീക്കർ എഎന്‍ ഷംസീറിനെ വിമർശിച്ച് സി പി എം രക്തസാക്ഷിയുടെ മകന്‍. എംആര്‍ അജിത്കുമാര്‍ ആ ര്‍എസ് എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആർ എസ് എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ ഈ നിലപാടിന് എതിരായിട്ടാണ് കോഴിക്കോട് മേപ്പയ്യൂരിലെ രക്ത സാക്ഷി ഇബ്രാഹിമിന്‍റെ മകൻ ഷെബിൻ രംഗത്ത് വന്നത്.

ആർ എസ് എസ് പ്രധാന സംഘടനയല്ല പ്രധാന വർഗീയ സംഘടന എന്ന് പറയണം. ആർ എസ് എസിന്‍റെ വർഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങൾ തരിച്ചിരിക്കുകയാണെന്നും ഷെബിന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രധാന 'വർഗീയ' സംഘടന എന്ന സത്യത്തെ മറച്ചു വെച്ചുകൊണ്ട് 'പ്രധാന സംഘടന' എന്ന് മാത്രം പറയുന്നതിലെ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടണം.
'വർഗീയത' എന്നത് ഉറക്കെ പറയേണ്ട വാക്ക് തന്നെയാണ്.ഷംസീറൊക്കെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം ആർ എസ് എസ്സിനെ പ്രീതിപെടുത്താനുള്ളതാവരുത്.
പ്രധാന സംഘടന എന്ന ലേബലിൽ RSS ന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇങ്ങനെ നോർമലൈസ് ചെയ്യുന്നത് കാണുമ്പോൾ, അവരാൽ കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങൾ ഇതൊക്കെ കേട്ട് തരിച്ചിരിപ്പാണ് എന്ന സത്യം മിനിമം മനസിലാക്കണം.
'പ്രധാന സംഘടന' എന്ന് മാത്രം പറഞ്ഞുകൊണ്ട് താങ്കൾ ആർകാണീ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്? താങ്കളീ പറഞ്ഞ 'പ്രധാന സംഘടന' രാജ്യത്ത് വംശഹത്യകൾ നടത്തിയവരുടെ സംഘടനയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ ഇന്നും കൊലപാതകങ്ങൾ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ്. ഭക്ഷണത്തിന്റെ പേരിൽ പോലും മനുഷ്യനെ മൃഗീയമായി കൊല്ലുന്നവന്റെ സംഘടനയാണ്.
ഈ ആർ എസ് എസ് എന്ന 'വർഗീയ' സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞത്. ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതും. വർത്തമാന ഇന്ത്യയിൽ നിങ്ങളെ പോലുള്ളവരാൽ വെള്ള പൂശപ്പെടേണ്ട സംഘടനയല്ല ആർ എസ് എസ്.
ഇന്ത്യയിൽ ആർ എസ് എസ് എന്നത് 'പ്രധാന വർഗീയ സംഘടനയാണ്'.മനുഷ്യനെ കൊന്നുകളയാൻ യാതൊരു മടിയുമില്ലാത്ത 'തീവ്രസ്വഭാവമുള്ള പ്രധാന വർഗീയ സംഘടന'. അതങ്ങിനെ തന്നെയേ പറയാവൂ.












Click it and Unblock the Notifications