Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍: ആകാശത്തേക്ക് വെടിയുതിർത്ത് കീഴപ്പെടുത്തി പൊലീസ്

കോഴിക്കോട്: മാതാപിതാക്കള്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ട് ലഹരിക്ക് അടിമയായ മകന്‍. കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസിന് നേരയും യുവാവ് ആക്രമണ ഭീഷണി ഉയർത്തിയതോടെ പൊലീസിന് രണ്ട് തവണ ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷാജി (50) ഭാര്യ ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

arrested1-1561975250-1663879135.jpg -Properties

പരിക്കേറ്റ ഷാജിയേയും ബിജിയേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം ലഹരിക്ക് അടിമയായ മകൻ ഷൈൻ അച്ഛനേയും അമ്മയേയും കുത്തുകയായിരുന്നു. ഇതിന് ശേഷവും ഷൈൻ വീട്ടിൽ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഇയാളെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ടുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ പൊലീസിന് കീഴടങ്ങാന്‍ തയ്യാറായത്.

ഷാജിയുടെ പരിക്ക് ഗുരുതരമാണ്. ആഴത്തിലുള്ള പരിക്കാണ് ഇയാള്‍ക്കേറ്റത്. മല്‍പ്പിടുത്തത്തിനിടെ ഷൈനിനും പരിക്കേറ്റും. ഇയാളേയും പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അച്ഛനും അമ്മയും തന്നെ അവഗണിക്കുകയാണെന്നും സ്വത്ത് ഭാഗം വെച്ചപ്പോൾ ഉൾപ്പെടെ തന്നെ വേണ്ടരീതിയിൽ പരിഗണിച്ചില്ലെന്നും ആരോപിച്ചാണ് ഷൈൻ കലഹമുണ്ടാക്കിയതെന്നുമാണ് ഷൈന്‍ വ്യക്തമാക്കിയതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+