ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം ഉള്ളിയേരിയിൽ; നിർമാണം മല തുരന്ന്! 3.40 കോടി ചെലവ്!!
കോഴിക്കോട്: ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എസി മൊയ്തീന്. ഇത്തരം കാര്യങ്ങളും വികസനത്തിന്റെ ഭാഗമാണെന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു . ദക്ഷിണേന്ത്യയിലെ ആദ്യ മാതൃക ഭൂഗര്‍ഭ ശ്മശാനമായ പ്രശാന്തി ഗാര്‍ഡന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ഈ മേഖലയിലേക്ക് കടന്ന് വരും. സ്ത്രീശാക്തീകരണത്തിന്റെയും സ്ത്രീകള്‍ക്ക് തൊഴിലവസരവും സാമ്പത്തിക വരുമാനവും സുരക്ഷിതത്വവും നല്കാന് കഴിയുന്ന പദ്ധതിയായി തൊഴിലുറപ്പ് പദ്ധതിയും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3.40 കോടി രൂപ ചിലവിട്ട് നിര്‍മിക്കുന്ന ശ്മശാനം ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കാരാക്കാട്ടുകുന്നില്‍ 2.06 ഹെക്ടറില്‍ മലതുരന്നാണ് നിര്‍മിക്കുന്നത് . ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്കരിക്കാനാകുന്ന വിധമുള്ള ഗ്യാസ് ക്രിമേറ്റേറിയമാണ് ഒരുക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ഭൂഗര്‍ഭ ശ്മശാനം പ്രയോജനപ്പെടും. ചിതാഭസ്മം സൂക്ഷിക്കുന്നതിനും അനുസ്മരണ യോഗങ്ങള്‍ നടത്തുന്നതിനും സൗകര്യമുണ്ടാവും. കൂടാതെ ടോയ്ലെറ്റുകള്, വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യം എന്നിവയും ഇവിടെയുണ്ട്.
പുരുഷന് കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. ദാസന് എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , പുരുഷന് കടലുണ്ടി എംഎല്‍എ , ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കബനി , യു.എല്‍.സി.സി.എസ് പ്രസിഡന്റ് രമേഷന് പാലേരി തുടങ്ങിയവർ പങ്കെടുത്തു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications