കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം ഉള്ളിയേരിയിൽ; നിർമാണം മല തുരന്ന്! 3.40 കോടി ചെലവ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എസി മൊയ്തീന്‍. ഇത്തരം കാര്യങ്ങളും വികസനത്തിന്റെ ഭാഗമാണെന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു . ദക്ഷിണേന്ത്യയിലെ ആദ്യ മാതൃക ഭൂഗര്‍ഭ ശ്മശാനമായ പ്രശാന്തി ഗാര്‍ഡന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>നികുതി അടച്ചില്ല; നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, അരക്കോടിയിലേറെ നഷ്ടം</strong>നികുതി അടച്ചില്ല; നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, അരക്കോടിയിലേറെ നഷ്ടം

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ഈ മേഖലയിലേക്ക് കടന്ന് വരും. സ്ത്രീശാക്തീകരണത്തിന്‍റെയും സ്ത്രീകള്‍ക്ക്‌ തൊഴിലവസരവും സാമ്പത്തിക വരുമാനവും സുരക്ഷിതത്വവും നല്‍കാന്‍ കഴിയുന്ന പദ്ധതിയായി തൊഴിലുറപ്പ് പദ്ധതിയും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

crenationcentre-

3.40 കോടി രൂപ ചിലവിട്ട് നിര്‍മിക്കുന്ന ശ്മശാനം ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കാരാക്കാട്ടുകുന്നില്‍ 2.06 ഹെക്ടറില്‍ മലതുരന്നാണ് നിര്‍മിക്കുന്നത് . ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകുന്ന വിധമുള്ള ഗ്യാസ് ക്രിമേറ്റേറിയമാണ് ഒരുക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ഭൂഗര്‍ഭ ശ്മശാനം പ്രയോജനപ്പെടും. ചിതാഭസ്മം സൂക്ഷിക്കുന്നതിനും അനുസ്മരണ യോഗങ്ങള്‍ നടത്തുന്നതിനും സൗകര്യമുണ്ടാവും. കൂടാതെ ടോയ്ലെറ്റുകള്‍, വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യം എന്നിവയും ഇവിടെയുണ്ട്.

പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. ദാസന്‍ എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , പുരുഷന്‍ കടലുണ്ടി എംഎല്‍എ , ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കബനി , യു.എല്‍.സി.സി.എസ് പ്രസിഡന്റ് രമേഷന്‍ പാലേരി തുടങ്ങിയവർ പങ്കെടുത്തു.

Kozhikode
English summary
south india's first under ground cremation centre in ulliyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X