കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ട് ഒരുകാലത്തും വേണ്ടേ? മുസ്ലുിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന്: എസ്ഡിപിഐ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന ലീഗ് തീരുമാനം എല്ലാ മണ്ഡലത്തിലും എക്കാലത്തും ബാധകമാണോ എന്നു മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. മഞ്ചേശ്വരത്തും ഇതാണ് നിലപാടെങ്കില്‍ ലീഗിന് ദീര്‍ഘവീക്ഷണമില്ലെന്ന് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>മമ്മൂട്ടിയോ മോഹന്‍ലാലോ ആരാകും പിണറായി? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍</strong>മമ്മൂട്ടിയോ മോഹന്‍ലാലോ ആരാകും പിണറായി? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍


യഥാര്‍ഥ ബദലിന് എസ്ഡിപിഐക്ക്’ വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി സജീവമായി മത്സരരംഗത്തുണ്ടാവുമെന്ന് ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് ക്രിയാത്മകമായ പരിഹാരം കാണുന്നതില്‍ ദേശീയ മതേതര പാര്‍ട്ടികള്‍ പരാജയപ്പെടുകയാണ്. ബിജെപി ഉയര്‍ത്തിവിട്ട വര്‍ഗീയതയുടെ പരിസരത്തെ മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തെ വിധിനിര്‍ണായകമായ തിരഞ്ഞെടുപ്പിനെ ഇടതുപക്ഷ പാര്‍ട്ടികള്‍ കാര്യഗൗരവത്തോടെ പരിഗണിച്ചിട്ടില്ലെന്ന് അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നുതന്നെ വ്യക്തമാണ്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയായ ബിജെപിയെ താഴെ ഇറക്കാനുള്ള കര്‍മപദ്ധതികളൊന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവിഷ്‌കരിക്കുന്നില്ല. ഇടതുപക്ഷം രാജ്യത്ത് അനുദിനം അപ്രസക്തമായിക്കൊണ്ടിരിക്കുന്നു. എസ്ഡിപിഐ യെ വര്‍ഗീയപാര്‍ട്ടിയായി കാണുന്ന സിപിഎം പശ്ചിമബംഗാളിലും പാര്‍ട്ടിയുടെ പിന്തുണ വേണ്ടെന്നു പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

sdpi-1531198263-1

സംസ്ഥാനത്ത് ഏറെ ശ്രദ്ധേയമായ മല്‍സരം നടക്കുന്ന മലപ്പുറത്ത് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മല്‍സരിക്കും. പാലക്കാട് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലും ആറ്റിങ്ങലില്‍ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയിലും ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ജനവിധി തേടും.


ആറു മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ കഴിഞ്ഞ ഫെബ്രുവരി 20 ന് പ്രഖ്യാപിച്ചിരുന്നു. ദേശീയ സമിതി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വടകരയിലും, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി മൊയ്തീന്‍ കുഞ്ഞ് ചാലക്കുടിയിലും എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട്് വയനാട്ടിലും, എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ.കെ.സി.നസീര്‍ പൊന്നാനിയിലും, എസ്.ഡി.പി.ഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഫൈസല്‍ എറണാകുളത്തും മല്‍സര രംഗത്തുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ഇലക്ഷന്‍ മീഡിയ കോഡിനേറ്റര്‍ അന്‍സാരി ഏനാത്ത് എന്നിവരും പങ്കെടുത്തു.

Kozhikode
English summary
questions muslim legue's stand on election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X