കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കാൻ കോൺഗ്രസിന് പ്രത്യേക സമിതി; ആദ്യ തെളിവെടുപ്പ് മലബാറിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമിതി. കെസി ജോസഫ് കൺവീനറായുള്ള സമിതിയില്‍ എംഎല്‍എമാരായ സണ്ണിജോസഫ്, ഐസി.ബാലകൃഷ്ണന്‍ എന്നിവരും കെപിസിസി ഭാരവാഹികളായ കെപി കുഞ്ഞിക്കണ്ണന്‍, വിഎ നാരായണന്‍, ഉമാബാലകൃഷ്ണന്‍, സജി ജേക്കബ്, എന്‍ സുബ്രഹ്മണ്യന്‍, കെപി അനില്‍കുമാര്‍, പിഎം സുരേഷ്ബാബു എന്നിവരും ഉണ്ടാവും.

മലബാര്‍ ജില്ലകളിലാണ് സമിതി ആദ്യം തെളിവെടുപ്പ് നടത്തുന്നത്. പരാതിയുള്ള കേന്ദ്രങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. മറ്റു ജില്ലകളിലും സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിക്കും. നിയമനടപടി ആവശ്യമാണെങ്കില്‍ ഏതറ്റംവരേയും പോവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

'മന്ത്രിയെ മോശമായി ചിത്രീകരിച്ചു'; പ്രതിഭക്ക് പാര്‍ട്ടി ക്സാസുമായി അണികള്‍, അച്ചടക്കം പാലിക്കണം'മന്ത്രിയെ മോശമായി ചിത്രീകരിച്ചു'; പ്രതിഭക്ക് പാര്‍ട്ടി ക്സാസുമായി അണികള്‍, അച്ചടക്കം പാലിക്കണം

congress

നിലവിലെ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേരുന്നുണ്ട്. കോഴിക്കോട് ശനിയാഴ്ച യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വോട്ടർപട്ടികയിൽ നിന്നും 10 ലക്ഷം യുഡിഎഫ് പ്രവർത്തകരുടെ പേര് വെട്ടിയെന്ന് കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി ആരോപിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
Special Congress committee to enquire about the malpractices during election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X