ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു
കോഴിക്കോട്: ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. ഇന്ന് വൈകിട്ട് ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് ചുമതലയേറ്റത്. കൊറോണ കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമായിരിക്കുമെന്നും അതേസമയം ഭരണരംഗത്തെകുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും സാധിക്കുമെന്നും ശ്രീധന്യ പ്രതികരിച്ചു.
കേരളത്തിലെ ആദിവാസ് വിഭാഗത്തില്‍ നിന്നും സിവില്‍സര്‍വ്വീസ് പരീക്ഷ വിജയിക്കുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.

കോഴിക്കോട് ദേവഗിരി കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ ശ്രമത്തില്‍ ശ്രീധന്യ സിവില്‍ സര്‍വീസ് നേടുകയായിരുന്നു.
താന്‍ പഠിച്ചതും തന്നെ പഠിപ്പിച്ചതും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതും കോഴിക്കോട് ആണെന്നും ഇത് തന്റെ രണ്ടാമത്തെ വീടാണെന്നും ശ്രീധന്യ പറഞ്ഞു. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തു വെച്ചതെന്നും ആത്മാര്‍ത്ഥതയോടെ അതൊക്കെ ചെയ്യുമെന്നും ശ്രീധന്യ പറഞ്ഞു.
ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസിലേക്ക് എത്തിച്ചതെന്നും അന്ന് വയനാട് സബ്കളക്ടറായിരുന്ന നിലവില്‍ കോഴിക്കോട് ജില്ലാകളക്ടറായ സാംബ ശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണവും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യാന്‍ സാധിച്ചത് വലിയ സന്തോഷമാണെന്നും ശ്രീധന്യ പറഞ്ഞു.
Recommended Video













Click it and Unblock the Notifications