കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. ഇന്ന് വൈകിട്ട് ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് ചുമതലയേറ്റത്. കൊറോണ കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമായിരിക്കുമെന്നും അതേസമയം ഭരണരംഗത്തെകുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും സാധിക്കുമെന്നും ശ്രീധന്യ പ്രതികരിച്ചു.

കേരളത്തിലെ ആദിവാസ് വിഭാഗത്തില്‍ നിന്നും സിവില്‍സര്‍വ്വീസ് പരീക്ഷ വിജയിക്കുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.

sreedhanya

കോഴിക്കോട് ദേവഗിരി കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ ശ്രമത്തില്‍ ശ്രീധന്യ സിവില്‍ സര്‍വീസ് നേടുകയായിരുന്നു.

താന്‍ പഠിച്ചതും തന്നെ പഠിപ്പിച്ചതും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതും കോഴിക്കോട് ആണെന്നും ഇത് തന്റെ രണ്ടാമത്തെ വീടാണെന്നും ശ്രീധന്യ പറഞ്ഞു. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തു വെച്ചതെന്നും ആത്മാര്‍ത്ഥതയോടെ അതൊക്കെ ചെയ്യുമെന്നും ശ്രീധന്യ പറഞ്ഞു.

ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസിലേക്ക് എത്തിച്ചതെന്നും അന്ന് വയനാട് സബ്കളക്ടറായിരുന്ന നിലവില്‍ കോഴിക്കോട് ജില്ലാകളക്ടറായ സാംബ ശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണവും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യാന്‍ സാധിച്ചത് വലിയ സന്തോഷമാണെന്നും ശ്രീധന്യ പറഞ്ഞു.

Recommended Video

cmsvideo
ലോക്ക് ഡൗൺ അടച്ചിടല്‍ എട്ടാം ക്ലാസുകാരിയെ മജീഷ്യയാക്കി

സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കോവിഡ‍് സ്ഥിരീകരിച്ചു; ഇന്ന് രോഗ മുക്തി നേടിയത് 62 പേര്‍സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കോവിഡ‍് സ്ഥിരീകരിച്ചു; ഇന്ന് രോഗ മുക്തി നേടിയത് 62 പേര്‍

ചാറ്റ് ചെയ്തത് പരസ്പര സമ്മതത്തോടെ, മകൻ സമ്മതിച്ചു, സത്യം പുറത്തുവരാൻ പരാതി നല്‍കിയെന്ന് മാല പാർവതിചാറ്റ് ചെയ്തത് പരസ്പര സമ്മതത്തോടെ, മകൻ സമ്മതിച്ചു, സത്യം പുറത്തുവരാൻ പരാതി നല്‍കിയെന്ന് മാല പാർവതി

Kozhikode
English summary
Sreedhanya Suresh Took the Charge of Assistant collector of Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X