Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സംസ്ഥാന സര്‍ക്കാരിന്റെ വിഷയം, കേന്ദ്രം ഇടപെടണമെങ്കില്‍ ആവശ്യപ്പെടണം: ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമല വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ഇത് കേരളത്തിന്റെ പരിധിയില്‍വരുന്ന അന്തര്‍സംസ്ഥാന തീര്‍ഥാടന വിഷയമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രമേയം പാസാക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയിലെ 252ാം അനുച്ഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പ്രമേയം പാസാക്കിയാല്‍ മാത്രമെ കേന്ദ്രസര്‍ക്കാരിന് ഇത്തരം വിഷയങ്ങളില്‍ ഇടപെടാനൊക്കൂ. കേന്ദ്രം ഇടപെടാന്‍ തയ്യാറാണ്. സംസ്ഥാനം പ്രമേയം പാസാക്കുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടുവിച്ച് വിശ്വാസികളുടെ അവകാശം സംരക്ഷിക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കേന്ദ്രത്തോട് അഭ്യര്‍ഥിക്കണം.

sreedharanpillai-1

യുഡിഎഫും എല്‍ഡിഎഫും സമരം അട്ടിമറിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് പാതിവഴിയില്‍ ഉപേക്ഷിച്ചു പോയതിനെ കുറിച്ച് വിശദീകരിക്കേണ്ടതുണ്ട്. എഐസിസിയുടെ നിലപാട് ആണും പെണ്ണും കെട്ട നിലയിലായതുകൊണ്ടാണ് പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തില്‍ പങ്കെടുക്കണ്ട എന്ന് നേതൃത്വം ആവശ്യപ്പെട്ടത്. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നതായി ശ്രീധരന്‍പിള്ള പറഞ്ഞു. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ ഏതു വിധേനയും ശ്രമം തുടരും. സമവായ അന്തരീക്ഷം സൃഷ്ടിക്കുതിനുള്ള നടപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+