കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേന്ദ്രനെതിരെ കള്ളക്കേസ്: പൊലീസുകാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് പിള്ള

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സുരേന്ദ്രനെതിരെ ആസൂത്രിതമായി കള്ളക്കേസ് | Oneindia Malayalam

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ആസൂത്രിതമായി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ്. ശ്രീധരന്‍പിള്ള. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>കോഴി ഇറച്ചിയില്‍നിന്ന് നിപയെന്ന് വ്യാജപ്രചാരണം, കര്‍ഷകര്‍ പ്രതിഷേധിച്ചു; നടപടിയെന്ന് ഡിഎംഒ </strong>കോഴി ഇറച്ചിയില്‍നിന്ന് നിപയെന്ന് വ്യാജപ്രചാരണം, കര്‍ഷകര്‍ പ്രതിഷേധിച്ചു; നടപടിയെന്ന് ഡിഎംഒ

കൂടുതല്‍ കരുത്തോടെ, വര്‍ധിതവീര്യനായാണ് സുരേന്ദ്രന്‍ ജയില്‍മോചിതനാകുന്നത്. ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ നല്‍കുന്ന സ്വീകരണം അത് തെളിയിക്കും. സുരേന്ദ്രനെ വേട്ടയാടി അടിച്ചമര്‍ത്താമെന്നാണ് സര്‍ക്കാര്‍ കരുതിയത്. വധശ്രമത്തിന്റെ വകുപ്പു ചേര്‍ത്ത് കേസ് കെട്ടിച്ചമച്ചത് പ്രാഥമിക തെളിവുകള്‍ പോലുമില്ലാതെയാണ്. സര്‍ക്കാര്‍ നിയമത്തെ ദുരുപയോഗം ചെയ്യുകയാണുണ്ടായത്. സ്റ്റാലിനിസ്റ്റ് നിയമങ്ങളല്ല, ഭരണഘടനയാണ് പ്രസക്തമെന്ന് ഹൈക്കോടതി വിധിയിലൂടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

sreedharanpillai-1

സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നിമിഷം മുതല്‍ പോലീസും പ്രോസിക്യൂഷനും സര്‍ക്കാറും കടുത്ത നിയമലംഘനമാണ് തുടര്‍ന്നത്. ഇതിന് നേതൃത്വം കൊടുത്തവര്‍ ആരായാലും അവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ തുടരും. സുരേന്ദ്രനുവേണ്ടി ഹാജരായ മുതിര്‍ അഭിഭാഷകന്‍ അഡ്വ. രാംകുമാറുമായി ഇക്കാര്യം ആലോചിച്ചിട്ടുണ്ട്.


വ്യവസ്ഥകള്‍ പാലിക്കാതെയാണ് പൊലീസ് ശബരിമലക്കേസുകള്‍ കൈകാര്യം ചെയ്യുന്നത്. കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിലും നിയമനടപടികള്‍ പാലിച്ചില്ല. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെയുള്ള നിയമനടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന് സര്‍ക്കാറിന്റെ അനുവാദം ലഭിക്കണമെന്ന വാദം തെറ്റാണ്. സെക്രട്ടേറിയറ്റ് നടയില്‍ തുടരുന്ന അനിശ്ചിതകാല സമരത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Kozhikode
English summary
sreedharan pillai warns legal move against cop on fake case against k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X