ശ്രീധരീയത്തിന്റെ 12-ാമത് ചികിത്സാകേന്ദ്രം കോഴിക്കോട്: ഉദ്ഘാടനം ജൂണ്‍ 12-ന്!!
കോഴിക്കോട്: രണ്ടു ദശാബ്ദമായി ആധുനിക സംവിധാനങ്ങളോടെ ആയുര്‍വേദ നേത്രാചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീധരീയം ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പുതിയ ചികിത്സാകേന്ദ്രം കോഴിക്കോട്ടെ മാങ്കാവില്‍ ശ്രീധരീയം ഗ്രൂപ്പ് ചെയര്മാന് എന്‍. പി. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 12 ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്.
കൂത്താട്ടുകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 450 കിടയ്ക്കകളുള്ള ആധുനിക ഹോസ്പിറ്റലിനു പുറമെ രാജ്യത്തിന്റെ പ്രമുഖ നഗരങ്ങളില്‍ ചികിത്സാകേന്ദ്രങ്ങളുള്ള ശ്രീധരീയത്തിന്റെ പന്ത്രണ്ടാമത് ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് തുറക്കുന്നതെന്നും സംസ്ഥാനത്തെ നാലാമത്തേതാണ് ഇതെന്നും ശ്രീധരീയം എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്‍. പി. ശ്രീജിത് പറഞ്ഞു. ചികിത്സാകേന്ദ്രങ്ങള്‍ക്കു പുറമെ 22 സ്ഥലങ്ങളില്‍ ഒപി സെന്ററുകളും ശ്രീധരീയത്തിനുണ്ട്.

എന്‍എബിഎച്ച് അക്രെഡിറ്റേഷനു പുറമെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആയുഷ് വകുപ്പിന്റെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ബഹുമതി നേടിയ സ്ഥാപനം കൂടിയായ ശ്രീധരീയം കഴുത്തിനു മുകളിലുളള രോഗങ്ങളെ സംബന്ധിച്ച ആയുര്വേദശാഖയായ ശലാക്യ തന്ത്രം അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ചികിത്സാരീതികളാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ രോഗനിര്ണയത്തി്ന്റെ കാര്യത്തില്‍ ഏറ്റവും ആധുനികമായ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളും പ്രക്രിയകളും കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ് ശ്രീധരീയത്തിന്റെ മികവിന് കാരണമായത്.
ശസ്ത്രക്രിയ ഇല്ലാതെ നൂറ്റാണ്ടുകളിലൂടെ ഫലപ്രാപ്തി തെളിയിച്ച ആയുര്‍വേദ ഔഷധങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ശ്രീധരീയത്തിന്റെ ചികിത്സ. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണിക്കനാളുകളാണ് കൂത്താട്ടുകുളത്തുള്ള ശ്രീധരീയത്തിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉള്‍പ്പെടെയുള്ള ശ്രീധരീയം ആശുപത്രികളിലും ക്ലിനിക്കുകളിലുമായി വര്‍ഷം തോറും ചികിത്സയ്ക്കെത്തുന്നത്.
ഡയബറ്റിക് റെറ്റിനോപ്പതി, റെറ്റിനിറ്റിസ് പിഗ്മെന്റോസ, ഗ്ലോക്കോമ, മക്കുലര് ഡിജനറേഷന്‍, മയോപ്പിയ, പ്രസ്ബിയോപ്പിയ, െ്രെഡനെസ് ഓഫ് ഐ തുടങ്ങിയ പ്രധാന നേത്രരോഗങ്ങള്‍ക്കു പുറമെ വാര്‍ധക്യകാല നേത്രരോഗങ്ങള്‍ക്കുള്ള ചികിത്സകളും കോഴിക്കോട് തുറക്കുന്ന ചികിത്സാകേന്ദ്രത്തില്‍ ലഭ്യമാകുമെന്നും ശ്രീജിത് പറഞ്ഞു. നിലവില്‍ ഡെല്‍ഹി, ജയ്പൂര്‍, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുള്ള ശ്രീധരീയം ബറോഡ, കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദ്രാബാദ് എന്നിവിടങ്ങളിലും ഉടന്‍ തന്നെ ശാഖകള്‍ തുറക്കുമെന്നും ശ്രീജിത് പറഞ്ഞു. ശ്രീധരീയം ബിസിനസ് ഹെഡ് ടോം ജോസ്, സീനിയര്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ജയകൃഷ്ണന് ആദിത്യന്, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കിരണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications