Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചഗുസ്തിക്കു തുർക്കിയിൽ പോകാൻ നാട്ടുകാർ പണം; ശ്രേയ ഒരു വിഹിതം മുഖ്യമന്ത്രിക്കു നൽകി

കോഴിക്കോട്: ലോകപഞ്ചഗുസ്തി മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് തുര്‍ക്കിയിലേക്കു പോവാന്‍ നാട്ടുകാരും ബന്ധുക്കളും സമാഹരിച്ചു നല്‍കിയ തുകയില്‍ നിന്നു 25,000 രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കി ശ്രേയ. നടക്കാവ് എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ എം.കെ ശ്രേയയാണ് ജില്ലാ കലക്റ്ററുടെ ചേംബറിലെത്തി തുക കൈമാറിയത്. ശ്രേയയുടെ വലിയ മനസ്സിനെ അഭിനന്ദിച്ച കലക്ടര്‍ ശ്രേയ എല്ലാ വിദ്യാര്‍ഥികള്‍ക്കും മാതൃകയാവട്ടെയെന്നും ആശംസിച്ചു. താരത്തിന് വിജയാശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല.

വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന നാഷണല്‍ ലെവല്‍ പഞ്ചഗുസ്തിമത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ഈ താരം തുര്‍ക്കിയില്‍ ഈ മാസം 13 മുതല്‍ 22 വരെ നടക്കുന്ന ലോകപഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. തുര്‍ക്കിയിലേക്കു പോവുന്ന 32 അംഗ ടീമില്‍ ശ്രേയ ഉള്‍പ്പെടെ മൂന്നുമലയാളികളാണ് ഉള്ളത്. കക്കോടി വുമന്‍സ് കോളജിലെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പമെത്തിയാണ് തുക കൈമാറിയത്.

Sreya

കക്കോടി വുമന്‍സ് കോളജില്‍ സൗജന്യ ട്യൂഷന് എത്തിയ ഈ മിടുക്കി കോളജിലെ അധ്യാപകരുമായും വിദ്യാര്‍ഥികളുമായും വേഗത്തില്‍ കൂട്ടാവുകയായിരുന്നു. പ്രളയസമയത്ത് കോളജ് 1.52 ലക്ഷം രൂപ സമാഹരിച്ചപ്പോള്‍ ഇതിലേക്ക് ഒരു വിഹിതം ശ്രേയയും സംഭാവനചെയ്തിരുന്നു. കക്കോടി മൂക്കാടത്തി കണ്ടി സന്ദീപ് സത്യന്റെയും അധ്യാപിക കെ.പി.ജിജിനി യുടെയും മകളാണ് ശ്രേയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+