കരുണയുടെ കാവല്‍ക്കാര്‍; പ്രത്യാശയില്‍ ഒരു ദിനം ചെലവഴിക്കാന്‍ ശ്രീചിന്മയ കോളേജ് വിദ്യാര്‍ത്ഥികളെത്തി
പേരാമ്പ്ര: ശാരീരിക മാനസിക പ്രശ്‌നങ്ങളുള്ള അന്തേവാസികളുള്ള പ്രത്യാശയില്‍ ഒരു ദിനം ചെലവഴിക്കാന്‍ ശ്രീചിന്മയ കോളേജ് സോഷ്യോളജി വിഭാഗം വിദ്യാര്‍ത്ഥികളെത്തി. രാവിലെ പ്രത്യാശയിലെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം അന്തേവാസികള്‍ക്കൊപ്പം വൈകുന്നേരം വരെ ചിലവഴിച്ചു.
ആരോരുമില്ലാത്ത അന്തേവാസികളുടെ കൂടെ സംവദിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഭക്ഷണം പാകം ചെയ്ത് അവരോടൊപ്പം കഴിക്കുകയും ചെയ്തു. ശാരീരിക മാനസിക പ്രശ്‌നങ്ങളുള്ള അന്തേവാസികളാണ് ഇവിടെ പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ കഴിയുന്നത്.

കോളേജ് പ്രിന്‍സിപ്പാള്‍ എ. നാരായണന്‍, രാജന്‍ നരയംകുളം, സി.കെ. പ്രസാദ്, രമണി നടുവണ്ണൂര്‍, ബീന പാലേരി, വിവേക് നൊച്ചാട്, സി. ബബീഷ്, കെ.കെ. ആഷ്‌ലി, ബി.എസ്. അനുശ്രീ, എ.പി. പ്രസൂണ്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications