കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്യ തനിച്ചല്ല!! കൂട്ടിന് ഒരു നാടുണ്ട് അച്ഛന്‍ കണ്ണു തുറക്കുന്നത് കാത്ത്, പഠിച്ചുയരാനും കരുത്തേകി!!

  • By Desk
Google Oneindia Malayalam News

അച്ഛാ...ലാപ്‌ടോപ്പ് കിട്ടീട്ടോ... കളക്ടർ നേരിട്ടാ തന്നത്...നല്ലോണം പഠിക്കാൻ പറഞ്ഞിട്ട്ണ്ട്. ആര്യരാജ് തന്റെ സന്തോഷം അച്ഛനെ അറിയിക്കുകയാണ്. അച്ഛന്റെ കിടക്കയ്ക്കരികിലെത്തി വിശേഷങ്ങളെല്ലാം ഒന്നൊന്നായി അറിയിക്കുന്നത് അവളുടെ പതിവാണ്. അപകടത്തെത്തുടർന്ന് ഓർമ ശക്തി നഷ്ടമായെങ്കിലും പ്രിയപ്പെട്ട അച്ഛൻ എല്ലാം അറിയുന്നുണ്ടെന്ന് അവൾ ഉറപ്പിക്കുന്നു.

അഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപിഅഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപി

കോഴിക്കോട് മലാപ്പറമ്പ് വനിതാ പോളിടെക്‌നിക്കിനു സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന ആര്യരാജിന്റെ ജീവിതം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞിട്ട് അധികമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന്റെ പിറ്റേന്നു മുതലാണ് ഈ കുടുംബം വാർത്തകളിൽ നിറഞ്ഞുതുടങ്ങിയത്. എല്ലാ വിഷയത്തിലും കൈവരിച്ച എ പ്ലസ് ഗ്രേഡ് മാത്രമായിരുന്നില്ല ആര്യയെ ശ്രദ്ധേയയാക്കിയത്. അച്ഛനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ വേണ്ടി പഠിച്ചാണ് ഈ തിളങ്ങുന്ന വിജയം അവൾ സ്വന്തമാക്കിയത്.

പ്ലസ്ടുവിനു ശേഷം മെഡിസിനു പഠിക്കാനാണ് ആര്യരാജിന് ആഗ്രഹം. ഇതിനായി കഠിനപ്രയത്‌നം വേണ്ടിവരുമെന്നറിയാം. അച്ഛന്റെ ചികിത്സയും ലക്ഷ്യത്തിലെത്തും. പൊന്നൂട്ടിയെന്ന് തന്നെ വിളിക്കാൻ ഒരുനാൾ അച്ഛനുണരും. നന്മ വറ്റാത്ത നിരവധി മനസുകൾ കൂട്ടായുള്ളപ്പോൾ തനിക്ക് ആത്മവിശ്വാസമുണ്ട്.- ആര്യരാജ് പറയുന്നു.

അപകടം ക്രിസ്തുുമസ് ദിനത്തില്‍

അപകടം ക്രിസ്തുുമസ് ദിനത്തില്‍

കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിലായിരുന്നു ആര്യയുടെ കുടുംബത്തെ പിടിച്ചുലച്ച അപ്രതീക്ഷിത ദുരന്തം. അച്ഛൻ രാജൻ സുഹൃത്തിന്റെ മകളുടെ മനസ്സമതത്തിന് കോട്ടയത്ത് പോയപ്പോൾ വാഹനാപകടത്തിൽ പ്പെട്ടു. തലയ്ക്കായിരുന്നു പരിക്ക്. അന്ന് മുതൽ അബോധാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്കു ശേഷം ഒരു മാസത്തോളം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാഴ്ച അവിടെ കിടന്നു. തുടർന്ന് വീട്ടിൽ വിശ്രമിക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇതിനിടയിൽ രണ്ടുമാസത്തോളം സ്‌കൂളിൽ പോകാൻ ആര്യക്കായില്ല. പ്രോവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായിരുന്നു ആര്യ. മലാപ്പറമ്പിലെ വാടകവീട്ടിൽ പിതാവിന്റെ കിടക്കയ്ക്കരികിലിരുന്നു ആര്യയുടെ പഠനം.

 അച്ഛനെ ഉണര്‍ത്താന്‍

അച്ഛനെ ഉണര്‍ത്താന്‍


ആര്യയുടെ ശബ്ദം കേട്ടാൽ രാജന് ബോധം തിരിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷം രാത്രി അവൾ പിതാവിനെ കേൾപ്പിക്കാനെന്നോണം ഉറക്കെ വായിക്കും. അപകടത്തിന് മുമ്പ് വരെ ആര്യയെ സകൂളിലെത്തിക്കുന്നതും തിരിച്ച് കൊണ്ട് വരുന്നതും രാജനായിരുന്നു. കുടുംബത്തിന് കാര്യമായ സമ്പാദ്യമൊന്നുമില്ല. ഗ്യാസ് റിപ്പയറിംഗ് ജോലിയെടുത്ത് രാജന് കിട്ടിയിരുന്ന വരുമാനത്തിലായിരുന്നു കുടുംബം പുലർന്നിരുന്നത്. രാജൻ കിടപ്പിലായതോടെ നേരത്തെ തയ്യൽ ജോലിക്കും മറ്റും പോയിരുന്ന ഭാര്യ സബിതക്കും വരുമാനമില്ലാതായി. ഇടക്കിടെ ആശുപത്രിയിലേക്ക് പോകേണ്ടിവരും. മരുന്നിനും ഡോക്ടർമാരുടെ നിർദേശമനുസരിച്ചുള്ള ഭക്ഷണത്തിനും ചെലവേറെ. ദിവസവും ഫിസിയോ തെറാപ്പി ചെയ്യണമെന്ന് ഡോക്ടമാർ നിർദേശിച്ചിരുന്നെങ്കിലും പണമില്ലാത്തതിനാൽ കഴിഞ്ഞിരുന്നില്ല. സുമനസുകളായ അയൽവാസികളും മറ്റുമായിരുന്നു സഹായം.

 മാധ്യമപ്രവര്‍ത്തകുടെ ഗ്രൂപ്പ്

മാധ്യമപ്രവര്‍ത്തകുടെ ഗ്രൂപ്പ്



യുവമാധ്യമപ്രവർത്തകനും കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറിയുമായ വിപുൽനാഥിനു പരിചയമുള്ള കുടുംബമായിരുന്നു ആര്യരാജിന്റേത്. ഇവരെ സാമ്പത്തികമായി സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിൽ അദ്ദേഹമാണ് കുടുംബത്തിന്റെ സമ്മതത്തോടെ മാധ്യമങ്ങളെ കാര്യങ്ങളറിയിച്ചത്. കോഴിക്കോട്ടെ മാധ്യമപ്രവർത്തരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ആര്യയെക്കുറിച്ചുള്ള വിവരങ്ങൾ ഫോൺ നമ്പർ സഹിതം കൈമാറി. പത്രങ്ങളും ചാനലുകളും ഓൺലൈൻ പോർട്ടലുകളുമെല്ലാം ആര്യയുടെ വിജയത്തെക്കുറിച്ചും കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചും വാർത്ത നൽകി.

 സഹായ വാഗ്ദാനങ്ങള്‍

സഹായ വാഗ്ദാനങ്ങള്‍

ആര്യയുടെ ജീവിതകഥ പുറത്തറിഞ്ഞതോടെ നിരവധി പേരാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രനും ടി.പി. രാമകൃഷ്ണനും കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രനും ആര്യയുടെ വീട് സന്ദർശിച്ചു. ഇവരുടെ നിർദേശപ്രകാരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമെത്തി രാജനെ പരിശോധിച്ചു. തുടർചികിത്സയ്ക്കുള്ള സംവിധാനങ്ങളൊരുക്കി. എ. പ്രദീപ്കുമാർ എംഎൽഎ വീടു സന്ദർശിച്ച് എല്ലാ സഹായവും ഉണ്ടാകുമെന്നറിയിച്ചു. പ്രോവിഡൻസ് സ്‌കൂൾ അധികൃതർ പ്ലസ്ടു പഠനത്തിനു സൗകര്യം ഒരുക്കാമെന്നറിയിച്ചു. കോഴിക്കോട്ടെ മലബാർ ആശുപത്രി ചികിത്സയും സാമ്പത്തികസഹായവും വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസ ചെലവിലേക്കുള്ള ആദ്യഘഡുവായി അരലക്ഷം രൂപ കുടുംബത്തിനു കൈമാറി. സേവാഭാരതി പ്രതിമാസം അയ്യായിരം രൂപ വീതം നൽകാമെന്നറിയിച്ചു. ആദ്യഘഡു ഭാരവാഹികൾ വീട്ടിലെത്തി നൽകി. തുടർകാര്യങ്ങൾക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. മറ്റു പല സംഘടനകളും വ്യക്തികളും സഹായം നൽകാമെന്നറിയിച്ചിട്ടുണ്ട്.

 ജില്ലാ കളക്ടര്‍ വീട്ടിലെത്തി

ജില്ലാ കളക്ടര്‍ വീട്ടിലെത്തി

ജില്ലാ കളക്ടർ എസ്. സാംബശിവറാവു ആര്യയുടെ വീട് സന്ദർശിച്ചു. പഠിക്കാൻ മിടുക്കിയായ ആര്യയോട് മനക്കരുത്ത് ചോരാതെ പഠനം മുന്നോട്ടുകൊണ്ടുപോകാനാണ് അദ്ദേഹം നിർദേശിച്ചത്. പഠനമുറിയൊരുക്കുന്നതടക്കമുള്ള കാര്യങ്ങൾ കളക്ടർ ഏറ്റെടുത്തു. ആര്യയുടെ പഠനത്തിനുപകരിക്കുന്ന പുസ്തകങ്ങൾ കഴിഞ്ഞദിവസം എത്തിച്ചുനൽകി. മാതൃസ്‌നേഹ ചാരിറ്റബിൾ ട്രസ്റ്റ് സ്‌പോൺസർ ചെയ്ത ലാപ്‌ടോപ്പ് കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അദ്ദേഹം കൈമാറി. രാജന്റെ മുറിയിലേക്ക് ഒരു എയർകണ്ടീഷണർ നൽകാനും

Kozhikode
English summary
SSLC topper Arya get academic financial Support from Public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X