കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് 45000 ഹൈടെക് ക്ലാസ്മുറികള്‍, എല്‍പിയും യുപിയും അടുത്തവര്‍ഷം ഹൈടെക്: വിദ്യാഭ്യാസമന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ ഇതിനോടകം ഹൈടെക് ആക്കി മാറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ജൂണ്‍ ഒന്നിനകം എല്‍.പി, യു.പി ക്ലാസുകള്‍ കൂടി ഹൈ ടെക് ആക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തലക്കുളത്തൂരില്‍ ഗുരുദേവവിലാസം എ. എല്‍. പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു വിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ മികച്ച മൂല്യങ്ങള്‍ പ്രാദാനം ചെയ്യും. എത്ര ഭാഷകള്‍ പഠിച്ചാലും മലയാളികളുടെ ഹൃദയത്തിന് മറ്റൊരു ഹൃദയത്തോട് സംസാരിക്കാന്‍ മാതൃഭാഷ തന്നെ ആവശ്യമാണ്. കേരളത്തില്‍ പുതിയ പാഠ്യപദ്ധതി നിലവില്‍ വരുന്നതോടെ ലോക നിലാവാരത്തോട് കിടപിടിക്കുന്ന വിദ്യാഭ്യാസ മേഖലയായി സംസ്ഥാനം മാറുമെന്നും വിദ്യാഭ്യാസ മേഖലയില്‍ ജനകീയ വിദ്യാഭ്യാസം വളര്‍ന്നു വരണമെന്നും സമസ്ത മേഖലയിലും ജനകീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്‌കൂളുകള്‍ പൊതുസമൂഹത്തിന്റെ പിന്തുണയോടെ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ന്ന് വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

raveendranath-

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാനത്ത് പെതുവിദ്യാഭ്യാസം കൂടൂതല്‍ ശക്തമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍.പി ബേബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി പ്രമീള, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീന സുരേഷ്, പ്രജിത കെ.ജി, അമര്‍ജിത്ത്, ഷീജ വേലിവളപ്പില്‍ , വിശ്വന്‍ മാസ്റ്റര്‍, കെ. ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
State government to set up 45000 hitech class rooms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X