കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബീവറേജിലേക്കുള്ള മദ്യം പെട്ടിയോടെ കവര്‍ന്ന മൂന്നുപേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബീവറേജസ് കോർപറേഷന്റെ വെയർഹൗസിലേക്കു വന്ന ലോറിയിൽ നിന്നു മദ്യം കവർന്ന കേസിൽ മൂന്നുപേരെ പോലീസ് പിടികൂടി. കോഴിക്കോട് വെസ്റ്റ്ഹില്ലിനു സമീപം ഭട്ട്‌റോഡ് തെക്കൂട്ടംപറമ്പിൽ റോബർട്ട് ജെയിംസ് (26), പുതിയകടവ് എസ്ആർ മഹലിൽ ആസാദ് (26), പണിക്കർ റോഡ് ബിസ്മില്ല ഹൗസിൽ ഷഹീർ (21) എന്നിവരാണു വെള്ളയിൽ പോലീസിന്റെ പിടിയിയാലയത്.

പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം, മാന്യത വേണം; മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം, മാന്യത വേണം; മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

വെള്ളയിൽ ബീച്ച് പരിസരത്തെ ബീവറേജസ് വെയർഹൗസിലേക്കു വന്നതായിരുന്നു ലോറി. മദ്യപ്പെട്ടികൾ ടൗർപോളിൻ ഉപയോഗിച്ചു കെട്ടി ഭദ്രമാക്കിയിരുന്നു. ഇതു കീറിയാണ് പ്രതികൾ മദ്യം കവർന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുൻപ് ലോറിക്കാരെ ആക്രമിച്ചു പണം തട്ടിയിരുന്നതായും ഇവർ സമ്മതിച്ചു. ആസാദും ഷഹീറും ചേർന്നാണ് ലോറിക്കാരെ ആക്രമിച്ചു പണം തട്ടിയെടുത്തത്. കൂടാതെ മൂന്നുപേരും ചേർന്ന് നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു.

arrest-01-6

ദീർഘദൂര ലോറികൾ പതിവായി നിർത്തിയിടുന്ന സ്ഥലമാണ് ഭട്ട്‌റോഡ് ബീച്ചും പരിസരവും. ഇതിനാൽ പ്രതികൾ നേരത്തെയും ലോറികളിൽ നിന്ന് മദ്യമോ മറ്റു വസ്തുക്കളോ കവർന്നിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. വെള്ളയിൽ ഇൻസ്‌പെക്ടർ കെ. ഉല്ലാസ്, എസ്‌ഐ അലോഷ്യസ് അലക്‌സാണ്ടർ, എഎസ്‌ഐമാരായ പി. അസീസ്, പി. വിജയൻ, സിപിഒമാരായ മുക്തിദാസ്, എം.എസ്. സാജൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

Kozhikode
English summary
Stock to Beverages stolen from kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X