• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മീന്‍ വില്‍പ്പനയെ ചൊല്ലി പേരാമ്പ്രയില്‍ സിപിഎം-ലീഗ് കൂട്ടത്തല്ല്; എല്ലാവരും ക്വാറന്‍റീനില്‍ പോകണം

കോഴിക്കോട്: മത്സ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് പേരാമ്പ്ര മാര്‍ക്കറ്റില്‍ ലീഗ്-സിപിഎം സംഘര്‍ഷം. വ്യാഴാഴ്ച രാവിലെ ഇരുവിഭാഗവും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. പത്തുപേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചിലരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവില്‍നിന്ന് ഒരുവിഭാഗം തൊഴിലാളികള്‍ അടുത്തിടെ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെയോടെ വില്‍പ്പനയ്ക്കായി മത്സ്യവുമായി ഇവര്‍ എത്തിയതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. മാര്‍ക്കറ്റില്‍ മത്സ്യ വില്‍പ്പന നടത്താന്‍ തങ്ങള്‍ക്കും അവസരം വേണമെന്ന ആവശ്യമായിരുന്നു സിപിഎം ലോക്കല്‍ സെക്രട്ടിയുടെ നേതൃത്വത്തില്‍ എത്തിയ സിഐടിയും പ്രവര്‍ത്തകരുടെ ആവശ്യം.

cmsvideo
  ചൈനീസ് വാക്‌സിന്‍ ഡിസംബറില്‍ | Oneindia Malayalam

  എ​ന്നാല്‍ ഇവരെ നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിവന്ന എസ്.ടി.യു വിഭാഗം തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മീനുമായി എത്തിയ സിഐടിയു പ്രവര്‍ത്തകന്‍റെ വാഹനം ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ മറിച്ചിട്ടു.

  ' എന്നെ കൊല്ലരുത് , എനിക്ക് രണ്ട് മക്കളുണ്ട് ..';യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ടൂരത

  സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക്കൽ സെക്രട്ടറിയും കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദപ്പെട്ട സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ പ്രമോദിന്റെ നേതൃത്വത്തിൽ നൂറോളം ആളുകളെയും സംഘടിപ്പിച്ച് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

  ' ഇതു പഴയ കേരളമല്ല, താങ്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കും'; കെ സുരേന്ദ്രൻ

  അതേസമയം, കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കവെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലർത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

  ' മോദി വെറും വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്,ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരം '

  കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

  Kozhikode

  English summary
  street fight between cpm and muslim league over fish selling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X