കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു, കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കടുത്ത നിയന്ത്രണം

Google Oneindia Malayalam News

കോഴിക്കോട് ജില്ലയിൽ കോവിഡ് 19-ന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്ന
സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയിൽ ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടു. നാളെ മുതൽ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരുത്തരവ് ഉണ്ടാവുന്നത് വരെ താഴെപറയുന്ന നിയന്ത്രണങ്ങൾ വരുത്തികൊണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്.

പൊതുജനങ്ങൾ വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല. ഞായറാഴ്ചകളിൽ കൂടിചേരലുകൾ 5 പേരിൽ മാത്രം ചുരുക്കേണ്ടതാണ്. ആവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ഹോട്ടലുകൾ ഉൾപ്പടെ ) മാത്രം 7.00 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്.

covid

മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്,പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ) തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ്. നാളെ നിശ്ചയിച്ചിരിക്കുന്ന പിഎസ് ഇ പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷാർത്ഥികൾ കൃത്യമായ കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണത്തിൻ്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാക്കേണ്ടി വരും.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1504 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കും പോസിറ്റീവായി. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7518 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

Kozhikode
English summary
Strict regulations imposed in Sundays at Calicut to curb Covid spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X