കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ്: 'കോഴിക്കോട് ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാർബറുകളും നിയന്ത്രിത മേഖലകൾ

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാർബറുകളും നിയന്ത്രിത മേഖലകളാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ , പുതിയാപ്പ , കൊയിലാണ്ടി , ചോമ്പാല എന്നീ 4 ഫിഷിംഗ് ഹാർബറുകളിലും ഫിഷ് ലാൻറിംഗ് സെൻററുകളിലും ഞായറാഴ്ചകളിൽ വളരെയധികം ആളുകൾ കൂട്ടംകൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആയത് കോവിഡ് -19 വൈറസ് ബാധ വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ഈ സാഹചര്യത്തിൽ 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ്' സെക്ഷൻ 4 പ്രകാരം പകർച്ചവ്യാധി പടരുന്നത് തടയാനായി ജില്ലാദുരന്തനിവാരണ അതോറിറ്റി RIond 2005 ദുരന്തനിവാരണനിയമം സെക്ഷൻ 34 (a,b) പ്രകാരവുമാണ് നടപടി. ഫിഷിംഗ് ഹാർബറുളിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

kozhikof

ഹാർബർ മാനേജ്മെൻറ് കമ്മിറ്റി നൽകുന്ന പാസ് ബാഡ്ജ് ഐഡി കാർഡ് കാർഡ് ഉള്ള മത്സ്യത്തൊഴിലാളികൾക്കും മൊത്തവ്യാപാരികൾക്കും ചെറുകിട വ്യാപാരികൾക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഹാർബറിന് അകത്ത് ഒരു മീറ്റർ സാമൂഹിക അകലം പാലിച്ചു മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ. ഈ നിയന്ത്രണങ്ങൾക്കുവേണ്ടി പോലീസ് സോണുകളായി തിരിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടതാണ്.

ഹാർബർ മാനേജ്മെൻറ് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെ വേണം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ജില്ലാ കളക്ടറുടെ പ്രതിനിധിയായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഇതിൽ യോഗം ചേർന്ന് നടപടികൾ ഏകോപിപ്പിക്കും. ഹാർബറുകളും ഫിഷ് ലാൻറിംഗ് സെൻററുകളും ഞായറാഴ്ചകളിൽ പൂർണമായും അടച്ചിടേണ്ടതാണ്.

Kozhikode
English summary
Strict restrictions imposed in all fishing harbours at calicut district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X