കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഞ്ചഗുസ്തി മത്സരത്തിനിടെ വിദ്യാർത്ഥിയുടെ കൈ പൊട്ടി; തിരിഞ്ഞ് നോക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്

Google Oneindia Malayalam News
kozhikode

കോഴിക്കോട്; പഞ്ചഗുസ്തി മത്സരത്തിനിടെ വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്. കാരന്തൂർ സ്വദേശിനിയും കോളേജ് വിദ്യാർത്ഥിനിയുമായ ദിയ അഷ്റഫിന്റെ കൈ പൊട്ടിയ സംഭവത്തിലാണ് കുന്നമംഗലം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പോലീസ് കേസ് എടുത്തത്. കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടിയെയായിരുന്നു സംഭവം.

സംഭവം വാത്തകളിലുടെ പുറത്ത് വന്നതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ ഇടപെടലാണ് കേസ് എടുക്കുന്നതിലേക്ക് നയിച്ചത്. മത്സരത്തിനിടെ കൈക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും പെൺകുട്ടിയെ തിരിഞ്ഞ് നോക്കാൻ പോലും പഞ്ചായത്ത് അധികൃതർ തയ്യാറായിരുന്നില്ല. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക്ക് വിധേയമാക്കിയെങ്കിലും ദിയയുടെ വലത് കൈ വിരലുകളുടെ ചലനശേഷി പാതി നഷ്ടപ്പെട്ട അവസ്ഥയിലാണ്.

'ഈ വിഷയത്തില്‍ തീർച്ചയായും കുറ്റക്കാരന്‍ ഷിയാസാണ്; റോബിന്‍ സംസാരിച്ചത് വളരെ ഹാർഡായിട്ട്''ഈ വിഷയത്തില്‍ തീർച്ചയായും കുറ്റക്കാരന്‍ ഷിയാസാണ്; റോബിന്‍ സംസാരിച്ചത് വളരെ ഹാർഡായിട്ട്'

കുടുംബം പഞ്ചായത്തിൽ ചികിത്സാ സഹായം ആവശ്യപ്പെട്ടെങ്കിലും പരിഹാസം കലർന്ന മറുപടിയാണ് സെക്രട്ടറി നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ആറുദിവസത്തോളം ആശുപത്രിയിൽ കിടന്ന കുട്ടി ആറ് മാസത്തോളമായി വീട്ടിലും വിശ്രമത്തിലാണ്. രണ്ട് ദിവസം മുൻപാണ് ദിയ കോളേജിലേക്ക് വീണ്ടും പോയി തുടങ്ങിയത്. പഞ്ചായത്ത് നടത്തിയ മത്സരമാണെങ്കിലും അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.

Kozhikode
English summary
Student breaks arm during panchagusti match; Case against Panchayat Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X