പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍, സഹ അധ്യാപകന്‍ ഒളിവില്‍
ബാലുശ്ശേരി: പഠന യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് ഇയാള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്കൂളില്‍ നിന്നും ഊട്ടിയിലേക്ക് പഠന യാത്ര പോയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പഠനയാത്ര കഴിഞ്ഞ് തിരികെ സ്കൂളില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും അധ്യാപകനെതിരെ നടപടിയുണ്ടായില്ല. ഇതോടെ പ്രിന്‍സിപ്പിലിന് എതിരേയും പീഡനത്തിന് കൂട്ടു നിന്നെന്ന പരാതിയില്‍ മറ്റൊരു അധ്യാപകനും എതിരേയും വിദ്യാര്‍ത്ഥിനി പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ പരാതിയില്‍ നടപടി എടുക്കാത്തത് അന്വേഷിക്കാന്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധ സ്കൂളില്‍ എത്തിയിരുന്നു. എന്നാല്‍ അധ്യാപകര്‍ നിഷേധാത്മക സമീപന സ്വീകരിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അധ്യകനും ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുവിനെതിരേയും പൊലീസ് കേസെടുത്തു. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നീതി ലഭിക്കാതായതോടെയാണ് പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിലെ കൂട്ടുപ്രതിയായ അധ്യപാകന്‍ ഒളിവിലാണ്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രജീഷ്, ഡീഷണല്‍ എസ്‌ഐ മധു എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications