വിനോദയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ഫറൂഖ് കോളേജിലെ അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട്: വിനോദ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ഫറുഖ് കോളേജിലെ അധ്യാപകന്‍ ഖമറുദ്ദീനാണ് അറസ്റ്റിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ് ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. കുടജാദ്രിയിലേക്ക് വിനോദയാത്രയ്ക്ക് തിരിച്ച ബസിൽ ഏറ്റവും പിറകിലെ സീറ്റിലിരുന്ന അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ അടുത്തേക്ക് വിളിച്ചിരുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.
ഭയന്ന് പോയ വിദ്യാര്‍ത്ഥിനി അപ്പോള്‍ സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ കോളേജിൽ തിരിച്ചെത്തിയപ്പോൾ അദ്ധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവം സഹപാഠികളോട് പറഞ്ഞു. പിന്നീട് എസ്എഫ്ഐ യൂണിറ്റും മലയാളം വകുപ്പും മാനേജ്മെന്റിൽ പരാതി നൽകുകയായിരുന്നു, ഒളിവിൽ പോയ അദ്ധ്യാപകനെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് അറസ്റ്റ് ചെയ്ത് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫറൂഖ് കോളേജിലേക്ക് മാര്‍ച്ച് നടത്തി. പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടും അധ്യാപകനെ പുറത്താക്കാൻ കോളേജ് അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല.
പീഡന വിവരം അറിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഇത്രമേൽ ഹീനമായ കൃത്യം ചെയ്ത വ്യക്തി ഒരു നിമിഷം പോലും അധ്യാപകനായി തുടരാൻ അർഹനല്ല. ഈ അധ്യാപകനെ അടിയന്തരമായി കോളേജിൽ നിന്ന് പുറത്താക്കാൻ ഫാറൂഖ് കോളേജ് അധികാരികൾ തയ്യാറാകണമെന്നും വിഷയത്തിൽ വിദ്യാർത്ഥിനിക്കൊപ്പം നിന്നുകൊണ്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications