സ്കൂള്‍ വിട്ട് അമ്മയോടൊപ്പം മടങ്ങുകയായിരുന്ന വിദ്യാർത്ഥി ട്രെയിന്‍ തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വിദ്യാർത്ഥി ട്രെയിന്‍ തട്ടി മറിച്ചു. മാധ്യമം ദിനപത്രത്തിലെ സബ് എഡിറ്റര്‍ അനൂപ് അനന്തന്റെ മകനും പന്തലായനി യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദ് (13) ആണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം പാളത്തിനരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. സ്‌കൂള്‍ വിട്ട ശേഷം അമ്മയ്‌ക്കൊപ്പം നടന്ന് പോകുകയായിരുന്നു ആനന്ദും അമ്മയും. ട്രെയിന്‍ വരുന്നത് കണ്ട് ഇരുവരും പാളത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

മഴയുള്ളതിനാല്‍ ആനന്ദ് കുട നിവര്‍ത്തിയായിരുന്നു നിന്നത്. അതിവേഗത്തില്‍ കടന്നുപോയ ട്രെയിനില് നിന്നുണ്ടാവുന്ന കാറ്റ് കുടയ്ക്ക് പിടിച്ചതോടെ കുടയ്ക്കൊപ്പം ആനന്ദും ട്രെയിനില്‍ ചെന്നിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വടകര ഒഞ്ചിയം സ്വദേശിയാണ് ആനന്ദ്. പന്തലായനി ബി.ഇ.എം യു.പി സ്‌കൂളിലെ അധ്യാപികയാണ് അമ്മ ധന്യ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ 11 മണിക്ക് പന്തലായനി ബി.ഇ.എം യു.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഒരു രക്ഷയുമില്ലാത്ത ലുക്ക്, പൊളി തന്നെ: ഷോർട്സില്‍ ആറാടി മാളവിക മേനോന്‍












Click it and Unblock the Notifications