കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊബൈല്‍ ഉപയോഗിച്ച് പൊടിതട്ടാം: വാക്വം ക്ലീനര്‍ വികസിപ്പിച്ച് വിദ്യാര്‍ഥികള്‍, വേണ്ടത് ഇത്രമാത്രം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിലത്തുള്ള പൊടി ഉള്ളിലേക്കു വലിച്ചെടുക്കാന്‍ കുഞ്ഞു വാക്വം ക്ലീനര്‍. ക്ലീനറെ നിയന്ത്രിക്കുന്നത് മൊബൈല്‍ ഫോണില്‍. ഇതില്‍ വൈഫൈയോ ഇന്റര്‍നെറ്റോ ഉണ്ടായാല്‍ മതി. ഓഫിസിലിരുന്നും യാത്രയ്ക്കിടയിലും ഉപകരണം പ്രവര്‍ത്തിപ്പിക്കാം. പൊടിയൊക്കെ വന്ന് ക്ലീനറിന്റെ ബോക്‌സില്‍ കയറി അടങ്ങിയിരിക്കും. കുന്ദമംഗലത്തു നടന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലാണ് വേറിട്ട പരീക്ഷണവുമായി വിദ്യാര്‍ഥികള്‍ എത്തിയത്. വടകര മേമുണ്ട എച്ച്എസ്എസിലെ വിദ്യാര്‍ഥികളായ സി. ശ്യാംദത്തും പി.എം ശ്രീഷ്ണുവും ചേര്‍ന്നാണ് ഈ ഉപകരണം അവതരിപ്പിച്ചത്.

<br><strong>അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ? കെടി ജലീലിനോട് ഫിറോസിന്റെ 18 ചോദ്യങ്ങൾ</strong>
അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ? കെടി ജലീലിനോട് ഫിറോസിന്റെ 18 ചോദ്യങ്ങൾ

studentsexhibition-1

വൈഫൈ കണ്‍ട്രോള്‍ഡ് ക്ലീനിങ് സിസ്റ്റം എന്നാണ് യന്ത്രത്തിന്റെ പേര്. സൗരോര്‍ജത്തിലാണ് ഉപകരണം പ്രവര്‍ത്തിക്കുക. ക്ലീനര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആന്‍ഡ്രൊയ്ഡ് ഒഎസില്‍ ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. പാഠഭാഗമായി കൈറ്റ്‌സ് ഐടി അറ്റ് സ്‌കൂള്‍ വഴി ലഭിച്ച എംഐടി ആപ് സംവിധാനം ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. സാധാരണ വാക്വം ക്ലീനറിന്റെ പകുതി പോലും ചെലവു വരില്ല ഈ ഉപകരണം നിര്‍മിക്കാനെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Kozhikode
English summary
students develops waquam cleaner from mobile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X