ലഹരി വിപത്തിൽ നിന്നും പുതു തലമുറയെ മോചിപ്പിക്കുക... പാവ നാടകം ശ്രദ്ധേയമാകുന്നു, വിദ്യാലയ അന്തരീക്ഷത്തിൽ നടക്കുന്ന സ്ഥിരം അനുഭവങ്ങളുടെ നേർക്കാഴ്ച
വടകര: കലാലയങ്ങളും, യുവതലമുറയും ലഹരിക്കടിമപ്പെടുന്ന ഈ കാലഘട്ടത്തിൽ ലഹരി വിപത്തിൽ നിന്നും പുതു തലമുറയെ മോചിപ്പിക്കുക എന്ന ദൗത്യവുമായി പാവ നാടകം. ആയഞ്ചേരി സമന്വയ പാവ നാടക സംഘമാണ്"നന്മയുടെ നക്ഷത്രം"എന്ന പാവനാടകവുമായി അരങ്ങിലെത്തുന്നത്. ആകർഷകവും,ആസ്വാദകരവുമായ നൂൽപ്പാവകളാണ് ഇതിലെ കഥാപാത്രങ്ങളാകുന്നത്.
വിദ്യാലയ അന്തരീക്ഷത്തിൽ നടക്കുന്ന സ്ഥിരം അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് നാടകത്തിലൂടെ അരങ്ങിലെത്തിക്കുന്നത്. വിദ്യാർത്ഥിയായ വിനീത് തന്റെ സഹപാഠികളുടെ ലഹരി ഉപയോഗം തടയാൻ ശ്രമിക്കവേ അവരിൽ നിന്നും കടുത്ത എതിർപ്പിനും മാരകമായ പരുക്കിനും വിധേയമാക്കേണ്ട അവസ്ഥയും സംജാതമായി. വിദ്യാലയത്തിന് സമീപത്തെ ലഹരി വിൽപ്പനക്കാരെ ഇല്ലാതാക്കാനും ഇത് വഴി കഴിഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനത്തിന് മാതൃകയായ വിനീതിനെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഉത്തമ പൗരൻ എന്ന ബഹുമതി നൽകി അഭിനന്ദിക്കുന്നതോടെയാണ് നാടകത്തിന് തിരശീല വീഴുന്നത്. നാടക രചന ഇരിങ്ങൽ കൃഷ്ണനും, കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ശിവദാസ് ചെമ്പ്രയും, പാവ നിർമ്മാണവും,നാടക സംവിധാനവും നിർവ്വഹിച്ചത് ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് ടി.പി.കുഞ്ഞിരാമാനുമാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications