കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി വിപത്തിൽ നിന്നും പുതു തലമുറയെ മോചിപ്പിക്കുക... പാവ നാടകം ശ്രദ്ധേയമാകുന്നു, വിദ്യാലയ അന്തരീക്ഷത്തിൽ നടക്കുന്ന സ്ഥിരം അനുഭവങ്ങളുടെ നേർക്കാഴ്ച

  • By Desk
Google Oneindia Malayalam News

വടകര: കലാലയങ്ങളും, യുവതലമുറയും ലഹരിക്കടിമപ്പെടുന്ന ഈ കാലഘട്ടത്തിൽ ലഹരി വിപത്തിൽ നിന്നും പുതു തലമുറയെ മോചിപ്പിക്കുക എന്ന ദൗത്യവുമായി പാവ നാടകം. ആയഞ്ചേരി സമന്വയ പാവ നാടക സംഘമാണ്"നന്മയുടെ നക്ഷത്രം"എന്ന പാവനാടകവുമായി അരങ്ങിലെത്തുന്നത്. ആകർഷകവും,ആസ്വാദകരവുമായ നൂൽപ്പാവകളാണ് ഇതിലെ കഥാപാത്രങ്ങളാകുന്നത്.

<strong>കാടിറങ്ങുന്ന കടുവയും പുലിയും: വയനാടന്‍ ഗ്രാമങ്ങള്‍ ഭീതിയില്‍: പ്രതിഷേധം ശക്തമാവുന്നു</strong>കാടിറങ്ങുന്ന കടുവയും പുലിയും: വയനാടന്‍ ഗ്രാമങ്ങള്‍ ഭീതിയില്‍: പ്രതിഷേധം ശക്തമാവുന്നു

വിദ്യാലയ അന്തരീക്ഷത്തിൽ നടക്കുന്ന സ്ഥിരം അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് നാടകത്തിലൂടെ അരങ്ങിലെത്തിക്കുന്നത്. വിദ്യാർത്ഥിയായ വിനീത് തന്റെ സഹപാഠികളുടെ ലഹരി ഉപയോഗം തടയാൻ ശ്രമിക്കവേ അവരിൽ നിന്നും കടുത്ത എതിർപ്പിനും മാരകമായ പരുക്കിനും വിധേയമാക്കേണ്ട അവസ്ഥയും സംജാതമായി. വിദ്യാലയത്തിന് സമീപത്തെ ലഹരി വിൽപ്പനക്കാരെ ഇല്ലാതാക്കാനും ഇത് വഴി കഴിഞ്ഞു.

Drama

ലഹരി വിരുദ്ധ പ്രവർത്തനത്തിന് മാതൃകയായ വിനീതിനെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഉത്തമ പൗരൻ എന്ന ബഹുമതി നൽകി അഭിനന്ദിക്കുന്നതോടെയാണ് നാടകത്തിന് തിരശീല വീഴുന്നത്. നാടക രചന ഇരിങ്ങൽ കൃഷ്ണനും, കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ശിവദാസ് ചെമ്പ്രയും, പാവ നിർമ്മാണവും,നാടക സംവിധാനവും നിർവ്വഹിച്ചത് ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ടി.പി.കുഞ്ഞിരാമാനുമാണ്.

Kozhikode
English summary
Students drama against drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X