കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗൂഗിള്‍ മാപ്പ് നോക്കി പരീക്ഷക്കെത്തിയത് യഥാര്‍ത്ഥ സെന്ററില്‍ നിന്ന് 31 കിലോമീറ്റര്‍ അകലെ; സംഭവം കോഴിക്കോട്ട്

Google Oneindia Malayalam News
map

കോഴിക്കോട്: ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റി ലക്ഷ്യസ്ഥാനത്ത് എത്താതെ പോയതിന്റേയും അപകടത്തില്‍പ്പെട്ടതിന്റേയും നിരവധി സംഭവങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. സമാനമായ ഒരു അനുഭവമാണ് ഇന്ന് കോഴിക്കോട് ജില്ലയില്‍ സെറ്റ് ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ) എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടിരിക്കുന്നത്.

ഗൂഗിള്‍ മാപ്പ് നോക്കി പരീക്ഷ സെന്ററിലേക്ക് വഴി അന്വേഷിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് പണി കിട്ടിയത്. വഴി തെറ്റിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയെഴുതാനുള്ള അവസരവും നഷ്ടമായി. കോഴിക്കോട് എം എം വി എസ് എസ് സ്‌കൂള്‍ പരപ്പില്‍ പരീക്ഷ സെന്റര്‍ ആയി ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവമുണ്ടായിരിക്കുന്നത്.

ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ..? സാംസ്‌കാരിക മൂല്യങ്ങള്‍ എന്നൊന്നില്ലേ എന്ന് ഷംസീര്‍ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ..? സാംസ്‌കാരിക മൂല്യങ്ങള്‍ എന്നൊന്നില്ലേ എന്ന് ഷംസീര്‍

കോഴിക്കോട് എം എം വി എസ് എസ് സ്‌കൂള്‍ പരപ്പില്‍ പരീക്ഷ സെന്റര്‍ ആയി ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് എത്തനായി ഗൂഗിള്‍ മാപ്പില്‍ വഴി തെരഞ്ഞിരുന്നു. എന്നാല്‍ കോഴിക്കോട് എം എം വി എസ് എസ് സ്‌കൂള്‍ പരപ്പില്‍ എത്തേണ്ട വിദ്യാര്‍ത്ഥികളെ കോഴിക്കോട് ജില്ലയിലെ തന്നെ മുക്കം എന്ന സ്ഥലത്തെ പരപ്പിലില്‍ ആണ് ഗൂഗിള്‍ മാപ്പ് എത്തിച്ചത്.

തൃശൂരെടുക്കാന്‍ സുരേഷ് ഗോപി തന്നെ... തിരുവനന്തപുരത്തേക്ക് കൃഷ്ണകുമാര്‍? അണിയറയില്‍ തന്ത്രമൊരുങ്ങുന്നുതൃശൂരെടുക്കാന്‍ സുരേഷ് ഗോപി തന്നെ... തിരുവനന്തപുരത്തേക്ക് കൃഷ്ണകുമാര്‍? അണിയറയില്‍ തന്ത്രമൊരുങ്ങുന്നു

അമളി പറ്റിയത് മനസിലാക്കിയ വിദ്യാര്‍ത്ഥികള്‍ തിരിച്ച് കോഴിക്കോട് എം എം വി എസ് എസ് സ്‌കൂള്‍ പരപ്പില്‍ എത്തിയപ്പോഴേക്കും 10 മണി കഴിഞ്ഞിരുന്നു. 10 മണിക്ക് മുന്‍പായി പരീക്ഷ ഹാളില്‍ പ്രവേശിക്കണം എന്നാണ് ചട്ടം. ഇതോടെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനും സാധിച്ചില്ല.

'മുഖ്യമന്ത്രിയായിട്ട് 8 വര്‍ഷം.. രണ്ട് തവണയെ വിദേശത്ത് പോയിട്ടുള്ളൂ.. എന്നാല്‍ ചിലരൊക്ക..'; കെജ്രിവാള്‍'മുഖ്യമന്ത്രിയായിട്ട് 8 വര്‍ഷം.. രണ്ട് തവണയെ വിദേശത്ത് പോയിട്ടുള്ളൂ.. എന്നാല്‍ ചിലരൊക്ക..'; കെജ്രിവാള്‍

സ്‌കൂളിന്റെ അഡ്രസ് ഗൂഗിളില്‍ കൃത്യമായി അടിച്ച് നോക്കിയിരുന്നു എന്നും എന്നാല്‍ യഥാര്‍ത്ഥ സെന്ററില്‍ നിന്ന് 31 കിലോമീറ്റര്‍ ദൂരമുള്ള പ്രദേശത്താണ് എത്തിപ്പെട്ടത് എന്നും വിദ്യാര്‍ത്ഥികളിലൊരാള്‍ മീഡിയ വണ്ണിനോട് പറഞ്ഞു. എത്തിപ്പെട്ട സ്ഥലത്ത് സ്‌കൂള്‍ പോലുമില്ലായിരുന്നു എന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

അതേസമയം കഴിഞ്ഞ വര്‍ഷവും ഇതേ അനുഭവമുണ്ടായിരുന്നു എന്നും എന്നാല്‍ ആരേയും അറിയിക്കാന്‍ സാധിച്ചില്ല എന്നും മറ്റൊരു വിദ്യാര്‍ത്ഥിയും പറഞ്ഞു. സ്‌കൂളിന് കൃത്യമായ ലാന്‍ഡ് മാര്‍ക്ക് നല്‍കുകയോ ഹാള്‍ടിക്കറ്റില്‍ പരീക്ഷാ സെന്ററിന്റെ വിളിച്ചാല്‍ ലഭിക്കുന്ന ഫോണ്‍ നമ്പര്‍ കൊടുക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഈ ദുരനുഭവം ഉണ്ടാകുമായിരുന്നില്ല എന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നത്.

Kozhikode
English summary
students reach another place instead exam center after checking route in google map
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X